കേരളപ്പിറവി ദിനത്തിൽ കണ്മണിക്കുട്ടിയുടെ പാട്ടുമായി മുക്ത; വീഡിയോ

സുഗതകുമാരി ടീച്ചറുടെ ‘ഒരു തൈ നടാം’ എന്ന കവിത പാടുകയാണ് കൺമണി

Kanmani, Muktha, Kanmani Song, Kiyara, കൺമണി കിയാര, മുക്ത, റിമി ടോമി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുക്ത. മുക്തയെപോലെ മകൾ കിയാര എന്ന കണ്മണിയും പ്രേക്ഷകർക്ക് സുപരിചിതയാണ്. മകളുടെ വിശേഷങ്ങൾ എല്ലാം മുക്ത സോഷ്യൽ മീഡിയയിലൂടെ പങ്കു വെക്കാറുണ്ട്. ഇന്ന്, കേരളപ്പിറവി ദിനത്തിൽ കണ്മണികുട്ടിയുടെ ഒരു പാട്ടുമായാണ് മുക്ത എത്തിയിരിക്കുന്നത്. സുഗതകുമാരി ടീച്ചറുടെ ‘ഒരു തൈ നടാം’ എന്ന കവിത പാടുന്ന കൺമണിയെ ആണ് വീഡിയോയിൽ കാണാനാവുക.

‘’എന്റെ മോളുടെ ആദ്യത്തെ കവർ സോങ് നാളെ കേരളപിറവി ദിനത്തിൽ നിങ്ങളിലേക്ക് എത്തുകയാണ്. അതും കണ്മണിയുടെ സ്വന്തം യുട്യൂബ് ചാനലിലൂടെ പുറത്ത് വരുന്നത് കൂടുതൽ സന്തോഷം നൽകുന്നു.
പാട്ടിന്റെ എ, ബി, സി, ഡി അറിയാത്ത കുട്ടിയാണ് ഒരുപാട് കുറവുകൾ ഉണ്ടെന്നറിയാം. എന്നാലും ഈ അമ്മയുടെ വലിയ സ്വപ്നം ആയിരുന്നു കണ്മണിയുടെ ഒരു കവർസോങ് . അത് നമ്മുടെ പ്രിയ കവിയത്രി സുഗത കുമാരി ടീച്ചറിനു വേണ്ടിയുള്ള സമർപ്പണം കൂടി ആവുമ്പോൾ അമ്മയും, പപ്പയും, കണ്മണിയും ഇരട്ടി സന്തോഷത്തിൽ ആണ്. ഈ കുഞ്ഞു പാട്ട് എല്ലാവർക്കും ഇഷ്ടം ആവും എന്ന് തന്നെ ആണ് വിശ്വാസം.”

“കണ്മണി എപ്പോഴും പറയുമായിരുന്നു എനിക്കും ഒരു യൂട്യൂബ് ചാനൽ വേണം എന്ന്. കണ്മണിയുടെ വലിയ ആഗ്രഹം ആണ് ഈ ചാനൽ . എങ്ങനെ ഈ ചാനൽ മുന്നോട്ട് കൊണ്ട് പോകണം എന്ന് ഒരു പിടിയും ഇല്ല.
ചിറകുകൾ മുളക്കാത്ത ഒരു കുഞ്ഞു പക്ഷി കുഞ്ഞാണ്. അവൾക്കു പറന്ന് ഉയരണം എങ്കിൽ നിങ്ങളുടെ സ്നേഹം ആവശ്യമാണ്. അത് ഉണ്ടാവും എന്ന പ്രതീക്ഷയോടെ തുടങ്ങുന്നു..’’ മകൾ പാടുന്ന വിഡിയോ പങ്കു വെച്ചുകൊണ്ട് മുക്ത എങ്ങനെ കുറിച്ചു .

കഴിഞ്ഞ ദിവസങ്ങളിൽ മുക്തയും കണ്മണിയും സ്റ്റാർ മാജിക്കിൽ പങ്കെടുത്തപ്പോൾ മുക്ത പറഞ്ഞ ചില കാര്യങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

Read more: ലോകം എന്തും പറയട്ടെ, അവൾ എന്റേത്; വിമർശനങ്ങളോട് പ്രതികരിച്ച് മുക്ത

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress muktha shares daughter kanmanis song video

Next Story
ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തി; സന്തോഷം പങ്കുവച്ച് രജനികാന്ത്rajinikanth, rajinikanth home, രജനികാന്ത്, rajinikanth first photo, rajinikanth brain surgery, rajinikanth annaatthe, rajinikanth health news, rajinikanth health updates, rajinikanth movies, rajinikanth news
The moderation of comments is automated and not cleared manually by malayalam.indianexpress.com