ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ; കൂട്ടുക്കാരനോടൊപ്പം ആടി പാടി കൺമണി

ഇപ്പോഴിതാ കൺമണി കുട്ടിയുടെ ഓണപ്പാട്ടാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുന്നത്

ഗായിക റിമി ടോമിയുടെ യൂട്യൂബ് ചാനലിലൂടെയും മുക്തയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് കൺമണി. മുക്തയുടെയും റിമിയുടെ സഹോദരൻ റിങ്കുവിന്റെയും മകളാണ് കിയാര എന്ന കൺമണി. പാട്ടും ഡാൻസും കൊച്ചുവർത്തമാനങ്ങളുമൊക്കെയായി പലപ്പോഴും വീഡിയോകളുടെ ശ്രദ്ധ കവരുന്നതും കൺമണിയാണ്.

ഇപ്പോഴിതാ കൺമണി കുട്ടിയുടെ ഓണപ്പാട്ടാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുന്നത്. പട്ടു പാവാടയും ബ്ലൗസുമണിഞ്ഞ് കൂട്ടുക്കാരനോടൊപ്പമാണ് കൺമണിയുടെ ഓണപ്പാട്ട്. ‘ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ” എന്ന പാട്ടിനൊപ്പം ചെറിയ ആക്ഷനുകളും കാണാം. മുക്തയാണ് വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്തത്.

താരങ്ങൾ ഉൾപ്പടെ നിരവധിപേരാണ് കൺമണി കുട്ടിയുടെയും സുഹൃത്തിന്റെയും ഓണപ്പാട്ടിന് കമന്റ് ചെയ്യുന്നത്. നടിമാരായ രചന നാരായണൻകുട്ടി, സരയു മോഹൻ, മന്യ നായിഡു തുടങ്ങിയവർ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഒരുപാട് പേർ ഓണാശംസകളും നൽകുന്നുണ്ട്.

Also read: ഉത്രാടദിന ചിത്രങ്ങളുമായി താരങ്ങൾ

കണ്മണി കുട്ടിയുടെ വിശേഷങ്ങൾ ഇടക്കിടെ റിമിയും മുക്തയും ഇൻസ്റ്റഗ്രാമിൽ പങ്കുവക്കാറുണ്ട്. അതുകൊണ്ട് തന്നെ നിരവധി ആരാധകരാണ് കൺമണി കുട്ടിക്ക് ഉള്ളത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress muktha shares daughter kanmanis onam song

Next Story
സൂപ്പർ താരങ്ങൾ ദുബായിൽ; ഗോൾഡൻ വിസ സ്വീകരിക്കാനെന്നു റിപ്പോർട്ടുകൾMohanlal, Mammootty, UAE Golden Visa, Mohanlal Dubai, Mammooty new photo, Mohanlal new photo, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com