മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുക്ത. മുക്തയെപോലെ മകൾ കിയാര എന്ന കണ്മണിയും പ്രേക്ഷകർക്ക് സുപരിചിതയാണ്. മകളുടെ വിശേഷങ്ങൾ എല്ലാം മുക്ത സോഷ്യൽ മീഡിയയിലൂടെ പങ്കു വെക്കാറുണ്ട്. ഇപ്പോഴിതാ, മകളുടെ ഒരു ഡബ്സ്മാഷ് വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് മുക്ത. ‘നന്ദന’ത്തിലെ ബാലാമണിയെ അനുകരിക്കുകയാണ് കണ്മണി.
കേരളപ്പിറവി ദിനത്തിലും കണ്മണികുട്ടിയുടെ ഒരു പാട്ട് വീഡിയോ മുക്ത ഷെയർ ചെയ്തിരുന്നു. സുഗതകുമാരി ടീച്ചറുടെ ‘ഒരു തൈ നടാം’ എന്ന കവിത പാടുന്ന കൺമണിയെ ആണ് വീഡിയോയിൽ കാണാനാവുക.
‘’എന്റെ മോളുടെ ആദ്യത്തെ കവർ സോങ് നാളെ കേരളപിറവി ദിനത്തിൽ നിങ്ങളിലേക്ക് എത്തുകയാണ്. അതും കണ്മണിയുടെ സ്വന്തം യുട്യൂബ് ചാനലിലൂടെ പുറത്ത് വരുന്നത് കൂടുതൽ സന്തോഷം നൽകുന്നു.
പാട്ടിന്റെ എ, ബി, സി, ഡി അറിയാത്ത കുട്ടിയാണ് ഒരുപാട് കുറവുകൾ ഉണ്ടെന്നറിയാം. എന്നാലും ഈ അമ്മയുടെ വലിയ സ്വപ്നം ആയിരുന്നു കണ്മണിയുടെ ഒരു കവർസോങ് . അത് നമ്മുടെ പ്രിയ കവിയത്രി സുഗത കുമാരി ടീച്ചറിനു വേണ്ടിയുള്ള സമർപ്പണം കൂടി ആവുമ്പോൾ അമ്മയും, പപ്പയും, കണ്മണിയും ഇരട്ടി സന്തോഷത്തിൽ ആണ്. ഈ കുഞ്ഞു പാട്ട് എല്ലാവർക്കും ഇഷ്ടം ആവും എന്ന് തന്നെ ആണ് വിശ്വാസം.”
“കണ്മണി എപ്പോഴും പറയുമായിരുന്നു എനിക്കും ഒരു യൂട്യൂബ് ചാനൽ വേണം എന്ന്. കണ്മണിയുടെ വലിയ ആഗ്രഹം ആണ് ഈ ചാനൽ . എങ്ങനെ ഈ ചാനൽ മുന്നോട്ട് കൊണ്ട് പോകണം എന്ന് ഒരു പിടിയും ഇല്ല.
ചിറകുകൾ മുളക്കാത്ത ഒരു കുഞ്ഞു പക്ഷി കുഞ്ഞാണ്. അവൾക്കു പറന്ന് ഉയരണം എങ്കിൽ നിങ്ങളുടെ സ്നേഹം ആവശ്യമാണ്. അത് ഉണ്ടാവും എന്ന പ്രതീക്ഷയോടെ തുടങ്ങുന്നു..’’ മകൾ പാടുന്ന വിഡിയോ പങ്കു വെച്ചുകൊണ്ട് മുക്ത എങ്ങനെ കുറിച്ചു .
കഴിഞ്ഞ ദിവസങ്ങളിൽ മുക്തയും കണ്മണിയും സ്റ്റാർ മാജിക്കിൽ പങ്കെടുത്തപ്പോൾ മുക്ത പറഞ്ഞ ചില കാര്യങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.