ഇത്തിരി ദൂരത്തിരുന്ന് പ്രിയപ്പെട്ട അക്കയ്ക്ക് ഒത്തിരി സ്നേഹത്തോടെ പിറന്നാൾ ആശംസകൾ നേരുകയാണ് മലയാളത്തിലെ ഒരു താരം. ആ താരം മറ്റാരുമല്ല മുക്തയാണ്. ചേച്ചിക്ക് കുട്ടിക്കാല ചിത്രവും മുതിർന്നതിന് ശേഷമുള്ള ചിത്രവും കൂടി പങ്കുവച്ചുകൊണ്ടാണ് മുക്ത ആശംസകൾ നേർന്നത്. കഴിഞ്ഞ ദിവസമായിരുന്നു മുക്തയുടെ ചേച്ചി ദോഷിയുടെ പിറന്നാൾ. എന്നാൽ മുക്ത പങ്കുവച്ച ആ കുട്ടിക്കാല ചിത്രമാണ് എല്ലാവരുടേയും ഹൃദയം കവർന്നത്.
Read More: ഓണാഘോഷത്തിനിടെ മുക്തയ്ക്ക് ഒപ്പം ചുവടു വെച്ച് റിമി ടോമി
ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത അഭിനയ രംഗത്തേക്കെത്തുന്നത്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ഗോൾ, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണം എന്നിവയാണ് മറ്റ് മലയാളചലച്ചിത്രങ്ങൾ.
മലയാളം- തമിഴ് സിനിമകളിൽ സജീവമായിരിക്കെ വിവാഹത്തോടെയാണ് മുക്ത അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. ഗായിക റിമി ടോമിയുടെ സഹോദരനെയാണ് മുക്ത വിവാഹം കഴിച്ചിരിക്കുന്നത്.
നടൻ വിനീത് കൊച്ചിയിൽ ആരംഭിച്ച നൃത്തഗൃഹം എന്ന നൃത്തവിദ്യാലത്തിൽ വിനീതിനരികില്‍ നൃത്തം അഭ്യസിക്കാന്‍ പോവുന്ന സന്തോഷം പങ്കുവച്ചുകൊണ്ട് മുക്ത എത്തിയിരുന്നു. മുക്തയുടെ പോസ്റ്റിൽ രഞ്ജിനി ജോസ്, സരയു മോഹന്‍ തുടങ്ങിയവര്‍ അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്. ഗായിക റിമി ടോമിയും താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു.