വാഴ്ത്തപ്പെട്ട മദർ മറിയം ത്രേസ്യയെ ഇന്ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തുമ്പോൾ കേരളവും സന്തോഷത്തിലാണ്. മദറിന്റെ ജന്മം കൊണ്ടും കർമം കൊണ്ടും അനുഗ്രഹിക്കപ്പെട്ട നാട്ടിലാണ് തങ്ങളെന്ന് വിശ്വാസികളായ മലയാളികൾ അഭിമാനിക്കുന്നു. ഈ ദിനത്തിൽ മദറിനോടുള്ള സ്നേഹവും വിശ്വാസവും പങ്കുവയ്കുകയാണ് നടി മുക്ത.

Read More: വിശുദ്ധപദവിയിലേക്ക് മദർ മറിയംത്രേസ്യ

മദർ മറിയം ത്രേസ്യയുടെ രൂപത്തിനു മുന്നിൽ നിന്നു കൊണ്ടുള്ള ചിത്രമാണ് മുക്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. “വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന മറിയം ത്രേസ്യമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ,” എന്നും ചിത്രത്തോടൊപ്പം മുക്ത കുറിച്ചിട്ടുണ്ട്.

 

View this post on Instagram

 

അമ്മയെ വിശുദ്ധ പദവിയിലേക്ക് ഉയർത്ത പെടുമ്പോൾ എല്ലാവരെയും പോലെ ഒരുപാട് സന്തോഷിക്കുന്ന വ്യക്തി ആണ്‌ ഞാനും. ആദ്യം ഒക്കെ അമ്മയെ കുറിച്ച് കേട്ടപ്പോൾ കൂടുതൽ കൂടുതൽ അമ്മയുടെ ജീവിതം അറിയാൻ ശ്രമിച്ചു…. അമ്മയുടെ കഥ വായിച്ചു……. അറിഞ്ഞപ്പോൾ ഒരുപാട് സ്നേഹം തോന്നി… അന്ന് മുതൽ ഇന്ന് വരെ അമ്മ എന്റെ മനസ്സിൽ ജീവിക്കുന്നു.. എന്റെ അനുഭവത്തിൽ ഇനിക്കു മനസിന്‌ വിഷമം തോന്നുമ്പോൾ ഞാൻ ഓടി അമ്മയുടെ അടുത്ത് അമ്മയുടെ വീട്ടിൽ പോയി പ്രാർത്ഥിക്കുന്നു പറഞ്ഞു അറിയിക്കാൻ വയ്യാ വല്ലാത്തൊരു സന്തോഷവും സമാധാനവും ആണ്‌ പിന്നെ….. എല്ലാ സങ്കടങ്ങളും മറന്നു മനസു ശാന്തo ആവും….. എന്റെ അറിവിൽ അമ്മയെ ഒരുപാട് പേര് അറിഞ്ഞിരുന്നില്ല…. അമ്മയെ ലോകം അറിയാൻ ഈ വിശുദ്ധ പദവി സഹായിക്കും…. കുടുംബങ്ങളുടെ മധ്യസ്‌ഥ എല്ലാ കുടുംബങ്ങളിലും അമ്മയുടെ പ്രാർത്ഥന ദിവസവും ചൊല്ലുക… അമ്മയോട് പ്രാർത്ഥിക്കുക അമ്മ ഈശോയോടു പറഞ്ഞു നമ്മളെ സഹായിക്കും എന്റെ ഉറപ്പ്. എല്ലാവരും പുത്തൻചിറ അമ്മയുടെ വീട്ടിൽ ഒന്നു പോയി നോക്കു…. അമ്മയെ കൂടുതൽ അറിയാൻ സഹായിക്കും cd… കാണുക….. എപ്പോഴും ഈശോയോടു ചേർന്ന് നിൽക്കണം എന്ന ആഗ്രഹവും പ്രാർത്ഥനകളും ഈശോ സാധിച്ചു കൊടുത്തു കുഞ്ഞ് ത്രേസ്യ കുട്ടിക്ക്….. അമ്മേ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ

A post shared by muktha (@actressmuktha) on

ഭാരതത്തിൽനിന്ന് അൽഫോൻസാമ്മ, കുര്യാക്കോസ് ചാവറ ഏലിയാസച്ചൻ, ഏവുപ്രാസ്യാമ്മ, മദർ തെരേസ എന്നിവർക്കു ശേഷം ആഗോള കത്തോലിക്ക സഭ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന വ്യക്തിയാണ് മദർ മറിയം ത്രേസ്യ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook