Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

‘തെരി ബേബി’യായി കണ്മണി കുട്ടി; വീഡിയോ

മുക്തയാണ് കണ്മണി കുട്ടി തെരി ബേബിയെ അവതരിപ്പിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്

Rimi Tomy Kanmani Kuttappi, റിമി കൺമണി കുട്ടാപ്പി കുട്ടിമണി, Muktha, മുക്ത, muktha family, muktha daughter, Rimi Tomy, റിമി ടോമി, Rimi Tomy birthday, Rimi tomy, Rimi tomy, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

വിജയ് നായകനായ സൂപ്പർ ഹിറ്റ് തമിഴ് ചിത്രമാണ് ‘തെരി’. മലയാളിയായ ഐപിഎസ് ഉദ്യോഗസ്ഥൻ ജോസഫ് കുരുവിളയായി വിജയ് എത്തിയ ചിത്രത്തിൽ വിജയുടെ മകളായി എത്തിയത് നടി മീരയുടെ മകൾ നൈനിക ആയിരുന്നു. നിവി എന്നായിരുന്നു ബേബി നൈനികയുടെ കഥാപാത്രത്തിന്റെ പേര്. സിനിമയിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ബേബി നൈനികയെ ആരാധകർ ഏറ്റെടുത്തത് ‘തെരി ബേബി’ ആയിട്ടായിരുന്നു. ഇപ്പോൾ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് മുക്തയുടെ മകൾ കണ്മണി കുട്ടിയും.

മുക്തയാണ് കണ്മണി കുട്ടി തെരി ബേബിയെ അവതരിപ്പിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ‘അമ്മേടെ ചക്കരമുത്ത്’ എന്ന അടികുറിപ്പോടെ പങ്കുവെച്ച വിഡിയോയിൽ ചുമ്മാ ട്രൈ ചെയ്തത എന്നും പറഞ്ഞ് തെരിയുടെ സംവിധായകൻ ആറ്റ്ലീ യെയും മീനയെയും മുക്ത ടാഗ് ചെയ്തിട്ടുണ്ട്. എന്തായാലും കണ്മണി കുട്ടിയുടെ തെരി ബേബിയെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

നല്ല ടൈമിംഗ്, ക്യൂട്ട് പെർഫോമൻസ് എന്നൊക്കെയാണ് ആരാധകരുടെ കമന്റ്. കണ്മണി കുട്ടിയുടെ വീഡിയോ റിമി ടോമിയും പങ്കുവെച്ചിരുന്നു. കണ്മണി കുട്ടിയുടെ വിശേഷങ്ങൾ ഇടക്ക് മുക്തയും റിമി ടോമിയും പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം കണ്മണി കുട്ടിയുടെ ഒരു ഡാൻസ് വീഡിയോ റിമി പങ്കുവെച്ചിരുന്നു. റിമി തന്നെ പാടിയ ഒമയോ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് കണ്മണി കുട്ടി ചുവടുവെച്ചത്.

Read Also: മരം നട്ട് കങ്കണ, പാചകവുമായി മാളവിക, ഹൂല ഹൂപ്പുമായി അഹാന; താരങ്ങളുടെ ലോക്ക്ഡൗൺ ജീവിതം

റിമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്. ഇവരുടെ കുട്ടിയാണ് കണ്മണി. റിമിയും മുക്തയും ഇടയ്ക്കിടക്ക് കണ്മണി കുട്ടിയുടെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ളത് കൊണ്ട് കണ്മണി കുട്ടിക്ക് ഒരുപാട് ആരാധകരാണ് ഉള്ളത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress mukhtha daughter kanmani as theri baby instagram video

Next Story
മരം നട്ട് കങ്കണ, പാചകവുമായി മാളവിക, ഹൂല ഹൂപ്പുമായി അഹാന; താരങ്ങളുടെ ലോക്ക്ഡൗൺ ജീവിതംMalavika mohanan, Ahaana krishna, Kangana Ranaut
The moderation of comments is automated and not cleared manually by malayalam.indianexpress.com