ഇന്നലെ ആയിരുന്നു നടിയും അവതാരകയുമായ മൃദുല മുരളിയുടെയും നിതിൻ വിജയന്റെയും വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊച്ചിയിൽ വെച്ചു നടന്ന വിവാഹചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. കൂട്ടുകാരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായി നടി രമ്യ നമ്പീശൻ, സയനോര തുടങ്ങിയവരും എത്തിയിരുന്നു. മൃദുലയ്ക്കും നിതിനുമൊപ്പം ചുവടുവെയ്ക്കുന്ന രമ്യയുടെയും കൂട്ടുകാരികളുടെയും വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

വിവാഹവേദിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

അവതാരകയായാണ് മൃദുലയുടെ കരിയർ ആരംഭിക്കുന്നത്. ക്ലാസിക്കൽ ഡാൻസറും മോഡലും കൂടിയായ മൃദുല ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘റെഡ് ചില്ലീസി’ലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, 10.30 എഎം ലോക്കല്‍ കോള്‍, ബോളിവുഡ് ചിത്രം രാഗ് ദേശ് എന്നിങ്ങനെ പത്തോളം ചിത്രങ്ങളിൽ മൃദുല അഭിനയിച്ചു. ഫഹദ് ഫാസിൽ നായകനായ ‘അയാൾ ഞാനല്ല’ എന്ന ചിത്രത്തിലാണ് ഒടുവിൽ മൃദുലയെ കണ്ടത്. നടൻ മിഥുൻ മുരളിയാണ് മൃദുലയുടെ സഹോരൻ.

കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. പരസ്യ കമ്പനിയിൽ ജോലി ചെയ്യുകയാണ് നിതിൻ.

Read more: ഭാവനയും കൂട്ടുകാരികളും വീണ്ടും ഒത്തുകൂടി; ഇക്കുറി മൃദുലയ്ക്ക് വേണ്ടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook