scorecardresearch
Latest News

ബീച്ചിലാണെങ്കിലും സ്റ്റൈല്‍ നിര്‍ബന്ധം; ചിത്രങ്ങളുമായി മൃദുല

ഭര്‍ത്താവ് നിതിനുമായി ബാലിയില്‍ അവധി ആഘോഷിക്കുന്ന മൃദുലയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്

Mridula Murali, Actress, Photo

സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരമാണ് മൃദുല മുരളി. കൂട്ടുകാരികളായ ഭാവന, രമ്യ നമ്പീശന്‍, ശില്‍പ ബാല, ഷഫ്‌ന, സയനോറ എന്നിവര്‍ക്കൊപ്പമുളള മൃദുലയുടെ ചിത്രങ്ങളും വീഡിയോയും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഭര്‍ത്താവ് നിതിനുമായി ബാലിയില്‍ അവധി ആഘോഷിക്കുന്ന മൃദുലയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ബീച്ചില്‍ നിന്നുളള ചിത്രങ്ങളാണ് മൃദുല അധികവും ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ഡോക്ടര്‍ എനിക്കു വൈറ്റമില്‍ ഡി കുറവാണെന്നു പറഞ്ഞു അതുകൊണ്ട് ബാലി തിരഞ്ഞെടുത്തു’ എന്നാണ് യാത്രയിലെ ആദ്യ ചിത്രം പങ്കുവച്ചു കൊണ്ട്‌ മൃദുല കുറിച്ചത്. മൃദുലയുടെ സുഹൃത്തുക്കളായ അപര്‍ണ തോമസ്, മാര്‍ത്ത, പ്രണവ് രാജ് എന്നിവര്‍ക്കൊപ്പം അനവധി ആരാധകരും ചിത്രങ്ങള്‍ക്കു കമന്റുമായി എത്തിയിട്ടുണ്ട്.

2020 ഒക്ടോബറിലായിരുന്നു പരസ്യ സംവിധായകന്‍ നിതിനുമായുളള മൃദുലയുടെ വിവാഹം. അവതരാകയായി കലാരംഗത്തെത്തിയ മൃദുല ‘റെഡ് ചില്ലീസ്’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്കെത്തുന്നത്. തമിഴിലും സാന്നിധ്യം അറിയിച്ച മൃദുലയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം തമിഴ് ചിത്രം പിസ്തയാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress mridula murali share vacation photos from bali trip