ഒരു കാലത്ത് മലയാളത്തിലെ തിരക്കുളള നടിയായിരുന്നു മോഹിനി. ദിലീപിന്റെ നായികയായിട്ടാണ് മോഹിനി മിക്ക ചിതങ്ങളിലും അഭിനയിച്ചത്. അക്കാലത്തെ മികച്ച ജോഡികളായിരുന്നു ഇരുവരും. മോഹിനിയുടെ പല കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയം നേടിയെടുത്തു. വശ്യമായ കണ്ണുകളും നിറഞ്ഞ പുഞ്ചിരിയും മോഹിനിയെ തെന്നിന്ത്യയുടെ പ്രിയങ്കരിയാക്കി. സിനിമയിലേക്ക് എത്തിയ അതേ വർഷം തന്നെ ബോളിവുഡിലേക്ക് ക്ഷണം ലഭിച്ച മോഹിനി പക്ഷേ അവിടെ തുടർന്നില്ല.

Read More: പഴയ മോഹിനി, പുതിയ ക്രിസ്റ്റീന

അക്ഷയ് കുമാർ നായകനായ ഡാൻസർ എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും തന്നെ ബോളിവുഡ് ഭ്രമിപ്പിച്ചിരുന്നില്ല എന്നാണ് മോഹിനിയുടെ പക്ഷം. ബോളിവുഡ് തന്നെ സംബന്ധിച്ചിടത്തോളം ഗ്ലാമറസായിരുന്നുവെന്നും പതിനാല് വയസ്സ് മാത്രമായിരുന്ന തനിക്ക് അത് കംഫർട്ടബിൾ ആയി തോന്നിയില്ലെന്നും മോഹിനി പറയുന്നു. കരിയറിന് പ്രാധാന്യം നൽകണം എന്നെല്ലാം ചിന്തിക്കാൻ ആ പ്രായത്തിൽ കഴിയില്ലായിരുന്നുവെന്നും മോഹിനി പറഞ്ഞു.

മോഹിനി മലയാളത്തിൽ അഭിനയിച്ച ചില പ്രധാന ചിത്രങ്ങളും കഥാപാത്രങ്ങളും വർഷവും:

നാടോടി – സോഫി – 1992
ഗസൽ – ജിന്നു – 1993
പരിണയം – ഉണ്ണിമായ – 1994
സൈന്യം – ലക്ഷ്‌മി – 1994
കാണാക്കിനാവ് – ലൈല – 1996
മാന്ത്രിക കുതിര – സോണിയ ചെറിയാൻ – 1996
ഉല്ലാസപൂങ്കാറ്റ് – മായ – 1997
മായപൊൻമാൻ – നന്ദിനി – 1997
പഞ്ചാബി ഹൗസ് – പൂജ – 1998
മീനാക്ഷി കല്യാണം – മീനാക്ഷി – 1998
പട്ടാഭിഷേകം – കല്യാണി – 1999
വേഷം – അശ്വതി – 2004

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ