മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് മിയ ജോർജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ മിയ വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ തന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ മിയ ആരാധകരെ അറിയിക്കാറുണ്ട്.
ഇപ്പോഴിതാ, മകൻ ലൂക്കക്ക് പാട്ടു പാടി കൊടുക്കുന്ന മിയയുടെ വീഡിയോയാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ “വാതിക്കല് വെള്ളരിപ്രാവ്” എന്ന ഹിറ്റ് ഗാനമാണ് മിയ ലൂക്കക്ക് പാടി കൊടുക്കുന്നത്. ലൂക്കയുമായി കട്ടിലിൽ കിടന്നാണ് മിയ പാടുന്നത്. ലൂക്ക ഗാനം ആസ്വദിക്കുന്നതും വീഡിയോയിൽ കാണാം.
അടുത്തിടെയാണ് കുഞ്ഞു ലൂക്ക ജനിച്ചത്. മകന് ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് പേരിട്ടതെന്ന് മിയ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. കുഞ്ഞ് ലൂക്കയുടെ മാമോദീസ ചിത്രങ്ങളും മിയ നേരത്തെ പങ്കുവെച്ചിരുന്നു.
Also Read: നടൻ വിശാഖ് നായർ വിവാഹിതനാവുന്നു
2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്സ്ട്രക്ഷന് കമ്പനി ഉടമയാണ് അശ്വിന്. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. തുടർന്നും അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗൺ സമയത്തായിരുന്നു മിയയുടെ വിവാഹം.