scorecardresearch

കളിപ്പാട്ടമെന്തിന്, അമ്മയുടെ മൂക്കും മുടിയുമുണ്ടല്ലോ?; കുഞ്ഞു ലൂക്കയുമായി മിയ, ചിത്രങ്ങൾ

മകന്‍ ലൂക്കയ്ക്കൊപ്പമുള്ള പുതിയ ചിത്രങ്ങളാണ് മിയ പങ്കുവച്ചിരിക്കുന്നത്

കളിപ്പാട്ടമെന്തിന്, അമ്മയുടെ മൂക്കും മുടിയുമുണ്ടല്ലോ?; കുഞ്ഞു ലൂക്കയുമായി മിയ, ചിത്രങ്ങൾ

ഒരു സ്മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച അഭിനയിത്രിയാണ് മിയ ജോര്‍ജ്. കുഞ്ഞിന്റെ (ലൂക്ക) ജനനത്തോടനുബന്ധിച്ച് സിനിമയില്‍ നിന്ന് മാറിനിന്ന താരം വീണ്ടും സജീവമാകാനൊരുങ്ങുകയാണിപ്പോഴെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാലിത് നേരിട്ട് സ്ഥിരീകരിക്കാന്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് സാധിച്ചിട്ടില്ല.

മിയയുടെ മകന്‍ ലൂക്ക സമൂഹമാധ്യമങ്ങളില്‍ സജീവമായിട്ടുള്ളവര്‍ക്കെല്ലാം പരിചിതമായ മുഖമാണ്. ലൂക്കയുടെ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. മകന്‍ ലൂക്കയ്ക്കൊപ്പമുള്ള പുതിയ ചിത്രങ്ങളിപ്പോള്‍ പങ്കു വച്ചിരിക്കുകയാണ് മിയ. ചിത്രങ്ങള്‍ക്ക് നല്ലൊരു ക്യാപ്ഷനും മിയ നല്‍കിയിട്ടുണ്ട്.

“മമ്മയ്ക്ക് മൂക്കും മുടിയും കമ്മലുമൊക്കെയുള്ളപ്പോള്‍ കുഞ്ഞിന് എന്തിനാണ് കളിപ്പാട്ടങ്ങള്‍,” എന്നാണ് മിയ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. മിയയുടെ മുടിയും മൂക്കുമെല്ലാം പിടിച്ചു വലിക്കാന്‍ ശ്രമിക്കുന്ന ലൂക്കയുടെ ചിത്രങ്ങളാണ് താരം നല്‍കിയിരിക്കുന്നതും. ‘പച്ച പരമാര്‍ത്ഥം’, ‘ലൂക്ക ഓണ്‍ അറ്റാക്കിങ് മോഡ്’, ‘കൊല്ലുമോ’ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.

Also Read: സ്വപ്നസമാനം, സോനത്തിന്റെ ബേബി ഷവർ ആഘോഷമാക്കി സുഹൃത്തുക്കൾ; ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress miya shares pictures with son luca