scorecardresearch
Latest News

‘അതിസുന്ദരി എന്നു ആരാധകര്‍’, സാരി ലുക്കില്‍ തിളങ്ങി മിയ; ചിത്രങ്ങൾ

പീച്ച് നിറത്തിലുളള സാരിയില്‍ അതിസുന്ദരിയായിരിക്കുന്നു മിയ എന്നാണ് ആരാധകര്‍ പറയുന്നത്.

‘അതിസുന്ദരി എന്നു ആരാധകര്‍’, സാരി ലുക്കില്‍ തിളങ്ങി മിയ; ചിത്രങ്ങൾ

മലയാളികളുടെ പ്രിയനടിയാണ് മിയ. മകന്‍ ലൂക്കയുടെ ജനനത്തോടനുബന്ധിച്ച് സിനിമയില്‍ നിന്ന് മാറിനിന്ന മിയ വീണ്ടും അഭിനയത്തിൽ സജീവമാകുകയാണ്. തമിഴ് ചിത്രം ‘കോബ്ര’യാണ്‌ മിയയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

സിനിമയിൽ മാത്രമല്ല, ടെലിവിഷൻ പരിപാടികളിലും നിറഞ്ഞുനിൽക്കുകയാണ് മിയ ഇപ്പോൾ. സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന ‘ ഡാന്‍സ് കേരള ഡാന്‍സ്’ എന്ന റിയാലിറ്റി ഷോയുടെ വിധികര്‍ത്താക്കളിൽ ഒരാൾ കൂടിയാണ് മിയ.

സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് മിയ. ചിത്രങ്ങളും റീൽ വീഡിയോസുമെല്ലാം ഇടയ്ക്ക് മിയ ഷെയർ ചെയ്യാറുണ്ട്. സാരിയിൽ സുന്ദരിയായ ഏതാനും ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് മിയ ഇപ്പോൾ. പീച്ച് നിറത്തിലുളള സാരിയില്‍ അതിസുന്ദരിയായിരിക്കുന്നു മിയ എന്നാണ് ആരാധകര്‍ പറയുന്നത്. ‘സാരി ഉടുക്കുന്നത് ഒരു നാടന്‍ പെണ്‍ക്കുട്ടി ലുക്ക് നല്‍കും’ എന്ന അടിക്കുറിപ്പാണ് മിയ ചിത്രങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്.

സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാര്‍ നിർമ്മിച്ച് ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത കോബ്രായിൽ ചിയാൻ വിക്രം ആണ് നായകൻ.ആഗസ്റ്റ് 31 നു തീയറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. സോണി ലീവ് ഒ ടി ടി പ്ലാറ്റഫോമില്‍ സെപ്തംബര്‍ 28 നു ചിത്രം റിലീസ് ചെയ്തിരുന്നു.കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress miya shares photo on saree look