scorecardresearch
Latest News

മിയയുടെ വീട് പരിചയപ്പെടുത്തി ജിപി; വീഡിയോ

മിയയുടെ വീട്ടിൽ അതിഥിയായി എത്തിയപ്പോൾ ജിപി പകർത്തിയ വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്

miya, miya george, miya Gp, miya house, miya pregnant, മിയ ജോര്‍ജ്, Miya George, മിയ ജോര്‍ജും അശ്വിന്‍ ഫിലിപ്പും, മിയ ജോര്‍ജിന്റെ അഭിനയം, Television, Star Magic, ie malayalam, ഐഇ മലയാളം

ജീവിതത്തിൽ അടുത്ത സുഹൃത്തുക്കളാണ് നടി മിയയും നടനും അവതാരകനുമായ ജിപി എന്നു വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യയും. മിയയുടെ ആദ്യചിത്രത്തിൽ ജിപി ആയിരുന്നു നായകൻ.​അന്നു തുടങ്ങിയ സൗഹൃദം ഇപ്പോഴും ഇരുവരും കാത്തുസൂക്ഷിക്കുന്നു. ഇപ്പോഴിതാ, മിയയുടെ വീട്ടിൽ അതിഥിയായി എത്തിയപ്പോൾ ജിപി പകർത്തിയ വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. മിയയുടെ വീട് പ്രേക്ഷകർക്കായി പരിചയപ്പെടുത്തുകയാണ് ജിപി.

മിയയുടെ അമ്മയേയും ഭർത്താവ് അശ്വിനെയും വീഡിയോ കാണാം. മിയയുടെയും ജിപിയുടെയും രസകരമായ സംസാരവും വീട്ടുവിശേഷങ്ങളുമൊക്കെയാണ് വീഡിയോയുടെ ഹൈലൈറ്റ്.

വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ് മിയ. തുടർന്നും അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗൺ സമയത്തായിരുന്നു മിയയുടെ വിവാഹം.

Read more: വിവാഹശേഷമുളള പ്രധാന മാറ്റമെന്ത്? മറുപടിയുമായി മിയ

അടുത്തിടെ, ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് ഷോയിലെത്തിയ മിയ വിവാഹശേഷമുളള പ്രധാന മാറ്റം എന്താണെന്ന് പറഞ്ഞിരുന്നു. വീടു മാറിയെന്നുളളതാണ് വിവാഹശേഷമുണ്ടായ പ്രധാന മാറ്റമെന്നാണ് മിയ പറഞ്ഞത്. ജീവിതത്തിൽ ചിട്ടകളൊന്നും ഫോളോ ചെയ്യുന്ന ആളായിരുന്നില്ല താനെന്നും ഇപ്പോൾ ചെറുതായി അതിൽ മാറ്റം വന്നിട്ടുണ്ടെന്നും മിയ പറഞ്ഞു.

ലോക്ക്ഡൗൺ സമയത്തായിരുന്നു വിവാഹമെന്നതിനാൽ ഹണിമൂണിനൊന്നും പോയില്ലെന്ന് മിയ ഷോയിലെത്തിയപ്പോൾ പറഞ്ഞു. ഹണിമൂണിനെന്നല്ല, ഒരിടത്തേക്കും യാത്ര പോയില്ലെന്നും മിയ പറഞ്ഞു. പാലായിലെ തന്റെ വീട്ടിലേക്കും തിരിച്ച് ഭർത്താവിന്റെ വീട്ടിലേക്കും മാത്രമായിരുന്നു വിവാഹശേഷമുളള തന്റെ യാത്രകളെന്നും മിയ വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress miya home tour gp