Latest News

കുഞ്ഞ് ലൂക്കയുടെ മാമോദീസ ചിത്രങ്ങളുമായി മിയ

മകന്റെ മാമോദിസ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ആരാധകരുമായി ഷെയർ ചെയ്യുകയാണ് മിയ

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് മിയ ജോർജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ മിയ വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ തന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ മിയ ആരാധകരെ അറിയിക്കാറുണ്ട്.

അടുത്തിടെയാണ് മിയ ഒരു​ ആൺകുഞ്ഞിന് ജന്മം നൽകിയത്. മകന് ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് പേരിട്ടതെന്നും മിയ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ, കുഞ്ഞ് ലൂക്കയുടെ മാമോദീസ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് മിയ.

മകൻ ലൂക്കയ്ക്കും ഭർത്താവ് അശ്വിനും ഒപ്പമുള്ള ഏതാനും ചിത്രങ്ങൾ മുൻപും മിയ ഷെയർ ചെയ്തിരുന്നു.

Also read: ‘ഈ കൊച്ചു പയ്യന്റെ യാത്രയിൽ സഹായിച്ച അധ്യാപകർക്ക് നന്ദി’, കുട്ടിക്കാല ചിത്രവുമായി നിവിൻ

ഓണസമയത്ത് കുടുംബത്തോടൊപ്പമുള്ള ചിത്രവും മിയ പങ്കുവച്ചിരുന്നു. കേരളസാരിയിൽ അതിസുന്ദരിയായ മിയയെ ആണ് ചിത്രത്തിൽ കാണാനാവുക.

2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. തുടർന്നും അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗൺ സമയത്തായിരുന്നു മിയയുടെ വിവാഹം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress miya george son luca baptism photos

Next Story
രവി പിള്ളയുടെ മകന്റെ വിവാഹം: മോഹൻലാൽ ഗുരുവായൂരിൽ, ചിത്രങ്ങൾmohanlal, mohanlal guruvayoor, Ravi pilla son wedding
The moderation of comments is automated and not cleared manually by malayalam.indianexpress.com