scorecardresearch

Latest News

മിയ ഗർഭിണിയാണെന്ന വിവരം മറച്ചുവച്ചതിനു പിന്നിൽ കാരണമുണ്ട്; സഹോദരി പറയുന്നു

മിയയും കുഞ്ഞും ആശുപത്രിയിൽനിന്നും തിരികെ വീട്ടിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്

miya george, actress, ie malayalam

കഴിഞ്ഞ ജൂലൈയിലാണ് മകൻ ലൂക്ക ജനിച്ച വിവരം നടി മിയ ജോർജ് അറിയിച്ചത്. കുഞ്ഞ് ജനിച്ച് മാസങ്ങൾക്കുശേഷം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് മിയ സന്തോഷവിവരം ആരാധകർക്കായി ഷെയർ ചെയ്തത്. തന്റെ ഗർഭകാലവും മകൻ ജനിച്ച വിവരവും മിയ പരസ്യമാക്കാതിരുന്നതിന് കാരണമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് താരത്തിന്റെ സഹോദരി മിനി.

തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് മിയ ഗർഭിണിയാണെന്ന വിവരം മറച്ചുവച്ചതിന്റെ കാരണം മിനി വ്യക്തമാക്കിയത്. ഗർഭകാലത്ത് മിയയ്ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും അതിനാൽ കുഞ്ഞ് ജനിച്ച ശേഷം മാത്രം എല്ലാവരേയും അറിയിക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നുവെന്നാണ് ജിനി വീഡിയോയിൽ പറയുന്നത്.

പ്രസവ തീയതിക്ക് രണ്ടു മാസം മുൻപേ കുഞ്ഞ് ജനിച്ചു. ഒരു മാസത്തോളം കുഞ്ഞ് ഐസിയുവിൽ ആയിരുന്നു. അതിനുശേഷമാണ് കുഞ്ഞിനെ ഞങ്ങളുടെ കൈകളിലേക്ക് കിട്ടിയതെന്നും മിനി പറഞ്ഞു. മിയയും കുഞ്ഞും ആശുപത്രിയിൽനിന്നും തിരികെ വീട്ടിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

അടുത്തിടെ മകൻ ലൂക്കയ്ക്ക് പാട്ടു പാടി കൊടുക്കുന്ന മിയയുടെ വീഡിയോ ആരാധകരുടെ ശ്രദ്ധനേടിയിരുന്നു. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ “വാതിക്കല് വെള്ളരിപ്രാവ്‌” എന്ന ഹിറ്റ് ഗാനമാണ് മിയ ലൂക്കക്ക് പാടി കൊടുക്കുന്നത്. ലൂക്കയുമായി കട്ടിലിൽ കിടന്നാണ് മിയ പാടുന്നത്. ലൂക്ക ഗാനം ആസ്വദിക്കുന്നതും വീഡിയോയിൽ കാണാം.

2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. ലോക്ക്ഡൗൺ സമയത്തായിരുന്നു മിയയുടെ വിവാഹം. വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് മിയ.

Read More: റിമി ടോമിയുടെ വർക്ക്ഔട്ട് വീഡിയോയ്ക്ക് കയ്യടിച്ച് ആരാധകർ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress miya george sister says why hides her pregnancy period