scorecardresearch
Latest News

ലൂക്കയ്ക്കും അശ്വിനുമൊപ്പമുള്ള ചിത്രവുമായി മിയ ജോർജ്

കുഞ്ഞു ലൂക്കയെയും അശ്വിനെയും ചേർത്തുപിടിച്ച് കിടക്കുന്ന മിയയെയാണ് ഫൊട്ടോയിൽ കാണാനാവുന്നത്

ലൂക്കയ്ക്കും അശ്വിനുമൊപ്പമുള്ള ചിത്രവുമായി മിയ ജോർജ്

മകൻ ലൂക്കയുടെ ജനനശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് മിയ ജോർജ്. തമിഴിലും മലയാളത്തിലുമായി മിയയുടെ സിനിമകൾ റിലീസിന് ഒരുങ്ങുകയാണ്. മകൻ ലൂക്കയ്ക്കും ഭർത്താവ് അശ്വിനുമൊപ്പമുള്ള പുതിയൊരു ഫൊട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി.

‘അമൂല്യം’ എന്ന ക്യാപ്ഷനോടെയാണ് മിയ ചിത്രം ഷെയർ ചെയ്തത്. കുഞ്ഞു ലൂക്കയെയും അശ്വിനെയും ചേർത്തുപിടിച്ച് കിടക്കുന്ന മിയയെയാണ് ഫൊട്ടോയിൽ കാണാനാവുന്നത്. ലക്ഷ്മി നക്ഷത്ര, ശിവദ അടക്കമുള്ള താരങ്ങൾ ഫൊട്ടോയ്ക്ക് സ്നേഹം അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

ലൂക്കയ്ക്ക് ഒപ്പമുള്ള ഫൊട്ടോകളും വീഡിയോകളും മിയ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. മകൻ ലൂക്കക്ക് പാട്ടു പാടി കൊടുക്കുന്ന മിയയുടെ വീഡിയോ ആരാധക ശ്രദ്ധ നേടിയിരുന്നു. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ “വാതിക്കല് വെള്ളരിപ്രാവ്‌” എന്ന ഹിറ്റ് ഗാനമാണ് മിയ ലൂക്കക്ക് പാടി കൊടുത്തത്.

2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. കുഞ്ഞ് ജനിച്ച് മാസങ്ങൾക്കുശേഷമാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് മിയ സന്തോഷവിവരം ആരാധകർക്കായി ഷെയർ ചെയ്തത്. തന്റെ ഗർഭകാലവും മകൻ ജനിച്ച വിവരവും മിയ പരസ്യമാക്കാതിരുന്നതിന് കാരണമുണ്ടെന്ന് മിയയുടെ സഹോദരി മിനി പിന്നീട് വ്യക്തമാക്കിയിരുന്നു.

ഗർഭകാലത്ത് മിയയ്ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും അതിനാൽ കുഞ്ഞ് ജനിച്ച ശേഷം മാത്രം എല്ലാവരേയും അറിയിക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നുവെന്നാണ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ ജിനി പറഞ്ഞത്. പ്രസവ തീയതിക്ക് രണ്ടു മാസം മുൻപേ കുഞ്ഞ് ജനിച്ചു. ഒരു മാസത്തോളം കുഞ്ഞ് ഐസിയുവിൽ ആയിരുന്നു. അതിനുശേഷമാണ് കുഞ്ഞിനെ ഞങ്ങളുടെ കൈകളിലേക്ക് കിട്ടിയതെന്നും മിനി പറഞ്ഞിരുന്നു.

Read More: മകൻ ലൂക്കയ്ക്കൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിച്ച് മിയയും അശ്വിനും; വീഡിയോ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress miya george shares family photo