ലൂക്കയ്ക്കും അശ്വിനും ഒപ്പം മിയ; ചിത്രങ്ങൾ

കുഞ്ഞു ലൂക്കയുമാണ് മിയ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്

miya, miya son, miya blessed with a baby boy, miya george, miya Gp, miya house, miya pregnant, മിയ ജോര്‍ജ്, Miya George, മിയ ജോര്‍ജും അശ്വിന്‍ ഫിലിപ്പും, മിയ ജോര്‍ജിന്റെ അഭിനയം, Television, Star Magic, ie malayalam, ഐഇ മലയാളം

മലയാളികളുടെ ഇഷ്ടനായികമാരിൽ ഒരാളാണ് മിയ ജോർജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ മിയ വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. എന്നാലും മിയയുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. സോഷ്യൽ മീഡിയയിലൂടെ തന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ മിയ ആരാധകരെ അറിയിക്കാറുമുണ്ട്.

അടുത്തിടെയാണ് മിയ ഒരു​ ആൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയായ സന്തോഷം മിയ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന്റെ പേരെന്നും മിയ പരിചയപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ മകൻ ലൂക്കയ്ക്കും ഭർത്താവ് അശ്വിനും ഒപ്പമുള്ള മിയയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഉറങ്ങുന്ന കുഞ്ഞു ലൂക്കയുമാണ് മിയ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്.

Also read: ‘ഈ കൊച്ചു പയ്യന്റെ യാത്രയിൽ സഹായിച്ച അധ്യാപകർക്ക് നന്ദി’, കുട്ടിക്കാല ചിത്രവുമായി നിവിൻ

ഓണത്തിനും കുടുംബത്തോടൊപ്പമുള്ള ചിത്രം മിയ പങ്കുവച്ചിരുന്നു. കേരളസാരിയിൽ അതിസുന്ദരിയായ മിയയെ ആണ് ചിത്രത്തിൽ കാണാനാവുക.

2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. തുടർന്നും അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗൺ സമയത്തായിരുന്നു മിയയുടെ വിവാഹം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress miya george latest family photo

Next Story
നടൻ ബാലയും എലിസബത്തും പുതിയ ജീവിതത്തിലേക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com