വിവാഹശേഷമുളള പ്രധാന മാറ്റം എന്താണ്? സ്റ്റാർ മാജിക് ഷോയിലെത്തിയ മിയയോട് അവതാരകയുടെ ചോദ്യം. ഇതിനുളള മിയയുടെ ഉത്തരമാവട്ടെ ആരും അത്ര പെട്ടെന്ന് പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. വീടു മാറിയെന്നുളളതാണ് വിവാഹശേഷമുണ്ടായ പ്രധാന മാറ്റമെന്നായിരുന്നു മിയയുടെ മറുപടി. ജീവിതത്തിൽ ചിട്ടകളൊന്നും ഫോളോ ചെയ്യുന്ന ആളായിരുന്നില്ല താനെന്നും ഇപ്പോൾ ചെറുതായി അതിൽ മാറ്റം വന്നിട്ടുണ്ടെന്നും മിയ പറഞ്ഞു.
വിവാഹശേഷവും സിനിമയിലും ചാനൽ പരിപാടികളിലും മിയ സജീവമാണ്. അഭിനയം തുടരുമെന്ന് വിവാഹ ദിവസം തന്നെ മിയ വ്യക്തമാക്കിയിരുന്നു. വിവാഹശേഷം മിയ അഭിനയിക്കുന്നതിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഭർത്താവ് അശ്വിനും പറഞ്ഞിരുന്നു.
Read More: പൂർണിമയെക്കുറിച്ച് പരാതിയുമായി മല്ലിക; അമ്മ ചുമ്മാ പറയുകയാണെന്ന് മരുമകൾ
ലോക്ക്ഡൗൺ സമയത്തായിരുന്നു മിയയുടെ വിവാഹം. അതിനാൽ തന്നെ ഹണിമൂണിനൊന്നും പോയില്ലെന്ന് മിയ ഷോയിലെത്തിയപ്പോൾ പറഞ്ഞു. ഹണിമൂണിനെന്നല്ല, ഒരിടത്തേക്കും യാത്ര പോയില്ലെന്നും മിയ പറഞ്ഞു. പാലായിലെ തന്റെ വീട്ടിലേക്കും തിരിച്ച് ഭർത്താവിന്റെ വീട്ടിലേക്കും മാത്രമായിരുന്നു വിവാഹശേഷമുളള തന്റെ യാത്രകളെന്നും മിയ വ്യക്തമാക്കി.
അശ്വിന് ചായ ഉണ്ടാക്കി കൊടുക്കാറുണ്ടോയെന്ന് ചോദിച്ചപ്പോൾ അശ്വിന് ചായയും കാപ്പിയും കുടിക്കുന്ന ശീലമില്ലെന്നായിരുന്നു മിയയുടെ മറുപടി. താൻ ഇതുവരെ കുക്കിങ് തുടങ്ങിയിട്ടില്ലെന്നും മിയ പറഞ്ഞു.
View this post on Instagram
ടെലിവിഷനിലൂടെയാണ് മിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘അൽഫോൺസാമ്മ’ സീരിയലിൽ പ്രധാന വേഷത്തെ അവതരിപ്പിച്ച മിയ ‘ഡോക്ടർ ലവ്,’ ‘ഈ അടുത്ത കാലത്ത്,’ ‘നവാഗതർക്ക് സ്വാഗതം,’ ‘തിരുവമ്പാടി തമ്പാൻ’ തുടങ്ങിയ സിനിമകളിൽ വേഷങ്ങൾ ചെയ്തു. ‘ചേട്ടായീസ്’ എന്ന സിനിമയിലൂടെ നായികയായി. ‘റെഡ് വൈന്‍,’ ‘മെമ്മറീസ്,’ ‘വിശുദ്ധന്,’ ‘മിസ്റ്റര്‍ ഫ്രോഡ്,’ ‘അനാര്‍ക്കലി,’ ‘പാവാട,’ ‘ബോബി,’ ‘പട്ടാഭിരാമന്,’ ‘ബ്രദേഴ്സ് ഡേ,’ ‘ഡ്രൈവിങ് ലൈസന്‍സ്’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.