മലയാളികളുടെ പ്രിയതാരമായ മിയയുടെ വിവാഹ വാർഷികമായിരുന്നു ഇന്നലെ. മകൻ ലൂക്കയ്ക്കൊപ്പമായിരുന്നു മിയയുടെ ആദ്യ വിവാഹ വാർഷികാഘോഷം. മകനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു മിയയും അശ്വിനും. കേക്ക് മുറിച്ചായിരുന്നു ആഘോഷം. ഇതിന്റെ വീഡിയോ മിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വിവാഹ വാർഷിക ദിനത്തിൽ അശ്വിനൊപ്പമുളള ഫൊട്ടോയാണ് മിയ ഷെയർ ചെയ്തത്. ഒരു വർഷം കഴിഞ്ഞു, ഇനിയും ഒരുപാട് പോകാനുണ്ടെന്നായിരുന്നു ഫൊട്ടോയ്ക്കൊപ്പം മിയ കുറിച്ചത്. അശ്വിനും മിയയ്ക്കൊപ്പമുളള ഒരു ചിത്രം ഷെയർ ചെയ്തിരുന്നു.
2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്സ്ട്രക്ഷന് കമ്പനി ഉടമയാണ് അശ്വിന്. ലോക്ക്ഡൗൺ സമയത്തായിരുന്നു മിയയുടെ വിവാഹം. വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് മിയ.
അടുത്തിടെയാണ് മിയ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. മകന് ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് പേരിട്ടതെന്നും മിയ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. കുഞ്ഞ് ലൂക്കയുടെ മാമോദീസ ചിത്രങ്ങൾ മിയ ഏതാനും ദിവസം മുൻപ് പങ്കുവച്ചിരുന്നു.
Read More: കുഞ്ഞ് ലൂക്കയുടെ മാമോദീസ ചിത്രങ്ങളുമായി മിയ