മിയ ജോർജ് വിവാഹിതയാകുന്നു, വരൻ കോട്ടയം സ്വദേശി

വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ്. ഇന്നലെയായിരുന്നു നിശ്ചയം

നടി മിയ ജോർജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയായ ബിസിനസുകാരൻ അശ്വിൻ ഫിലിപ്പ് ആണ് വരൻ. ഇന്നലെ അശ്വിന്റെ വീട്ടിൽവച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ.

”വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ്. ഇന്നലെയായിരുന്നു നിശ്ചയം. കൊറോണയുടെ സാഹചര്യത്തിൽ വിവാഹം ഉടനെ ഉണ്ടാവില്ല. കുറച്ചു മാസങ്ങൾക്കുശേഷമായിരിക്കും വിവാഹം” മിയയുടെ അമ്മ മിനി ജോർജ് ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

Read Also: മിയയുടെ അശ്വിൻ; വിവാഹ നിശ്ചയ ചിത്രങ്ങൾ

ടെലിവിഷനിലൂടെയാണ് മിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘അൽഫോൺസാമ്മ’ സീരിയലിൽ പ്രധാന വേഷത്തെ അവതരിപ്പിച്ചു. ഡോക്ടർ ലവ്, ഈ അടുത്ത കാലത്ത്, നവാഗതർക്ക് സ്വാഗതം, തിരുവമ്പാടി തമ്പാൻ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. ‘ചേട്ടായീസ്’ സിനിമയിലൂടെ നായികയായി. റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്‍, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്‌സ് ഡേ, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.

Read Also: സ്ഥിര സങ്കൽപങ്ങളെ പൊളിച്ചെഴുതി അനുശ്രീയുടെ ഫോട്ടോഷൂട്ട്

തമിഴിൽ അമര കാവ്യം, ഇൻട്രു നേട്ര് നാളൈ, വെട്രിവേൽ, ഒരു നാൾ കൂത്ത്, റം, യെമൻ എന്നീ സിനിമകളിലും തെലുങ്കിൽ ‘ഉംഗരാല രാംബാബു’ എന്ന സിനിമയിലും അഭിനയിച്ചു. മലയാളത്തിൽ ‘അൽ മല്ലു’ സിനിമയിലാണ് മിയ അവസാനമായി വേഷമിട്ടത്. തമിഴിലും മലയാളത്തിലുമായി മൂന്നു ചിത്രങ്ങളിൽ മിയയുടേതായി ഒരുങ്ങുന്നുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress miya geoge got engaged kottayam

Next Story
‘മാറാതിരിക്കാൻ എനിക്കാവതില്ലേ’; കിടിലൻ ലുക്കിൽ അനുശ്രീ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express