Latest News
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം
മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ
കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

സന്തോഷം വന്നാൽ എഫ്എം റേഡിയോ ഓൺ ചെയ്തുവെച്ചത് പോലെയാണ് മിയ: ഭാവിവരൻ പറയുന്നു

ഡ്രൈവിംഗ്, സ്പോർട്സ് എന്നിങ്ങനെ ഞങ്ങൾക്ക് പൊതുവായ ചില ഇഷ്ടങ്ങളുണ്ട്

mia george, മിയ ജോർജ്, mia george marriage, മിയ ജോർജ് വിവാഹം, actress mia george, അശ്വിൻ ഫിലിപ്പ്, ie malayalam, ഐഇ മലയാളം

ലോക്ക്ഡൗണിനിടയിലാണ് നടി മിയ വിവാഹിതയാവുന്നു എന്ന വാർത്തകൾ പുറത്തുവന്നത്. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിനാണ് മിയയുടെ വരൻ. ലോക്ക്ഡൗണിനിടയിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ വളരെ ലളിതമായ രീതിയിൽ വിവാഹ നിശ്ചയ ചടങ്ങുകളും നടത്തിയിരുന്നു. മിയയെ കുറിച്ച് അശ്വിൻ ഒരു​ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്.

“മിയ നല്ല ക്യൂട്ടാണ്, ഡ്രൈവിംഗ്, സ്പോർട്സ് എന്നിങ്ങനെ ഞങ്ങൾക്ക് പൊതുവായ ചില ഇഷ്ടങ്ങളുണ്ട്. ഞാൻ കുക്ക് ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ്. അവൾ വെറൈറ്റി ഫുഡ് കഴിക്കാനും. ഞാൻ അധികം സംസാരിക്കുന്ന ആളല്ല, പക്ഷേ സംസാരം കേൾക്കാൻ ഇഷ്ടമാണ്. അവൾക്ക് സന്തോഷം വന്നാൽ എഫ്എം റേഡിയോ ഓൺ ചെയ്തു വെച്ചതുപോലെയാണ്, സംസാരിച്ചുകൊണ്ടേയിരിക്കും,” അശ്വിൻ പറയുന്നു.

ഒരു സിനിമാനടിയെ പെണ്ണുകാണാൻ പോകുന്നു എന്ന ടെൻഷൊന്നും ഇല്ലായിരുന്നുവെന്നും നടിയാണല്ലോ എന്ന കാര്യത്തിനല്ല, കുടുംബങ്ങൾ തമ്മിൽ ഇണങ്ങുമോ എന്നതിനാണ് പ്രാധാന്യം നൽകിയതെന്നും അശ്വിൻ പറഞ്ഞു. ‘വനിത’യോട് സംസാരിക്കുകയായിരുന്നു അശ്വിനും മിയയും. “അല്ലെങ്കിലും ഞങ്ങളുടെ കുടുംബത്തിൽ വൈഡ് വെറൈറ്റി കല്യാണങ്ങൾ ധാരാളം നടന്നിട്ടുണ്ട്. യുക്രെയ്ൻ, കൊറിയ, ഇന്തോനേഷ്യ… ഇങ്ങനെ പലയിടത്തുനിന്നുമാണ് വീട്ടിലേക്ക് മരുമക്കൾ വന്നിട്ടുള്ളത്,” അശ്വിൻ കൂട്ടിച്ചേർത്തു.

“എന്റെ കുടുംബം അൽപ്പം ഓർത്തഡോക്സ് ചിന്താഗതിയാണെങ്കിലും അപ്പുവിന്റെ വീട്ടുകാർ ഫോർവേഡ് ആണ്. മിണ്ടി മിണ്ടി അങ്ങിരിക്കുമ്പോൾ ഞാനിഷ്ടപ്പെടുന്ന ഒരുപാട് പ്രത്യേകതകൾ ആൾക്കുണ്ടെന്ന് മനസ്സിലായി,” അപ്പു എന്നു വിളിക്കുന്ന അശ്വിനെ കുറിച്ച് മിയ പറഞ്ഞു.

ടെലിവിഷനിലൂടെയാണ് മിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘അൽഫോൺസാമ്മ’ സീരിയലിൽ പ്രധാന വേഷത്തെ അവതരിപ്പിച്ച മിയ ‘ഡോക്ടർ ലവ്,’ ‘ഈ അടുത്ത കാലത്ത്,’ ‘നവാഗതർക്ക് സ്വാഗതം,’ ‘തിരുവമ്പാടി തമ്പാൻ’ തുടങ്ങിയ സിനിമകളിൽ വേഷങ്ങൾ ചെയ്തു. ‘ചേട്ടായീസ്’ എന്ന സിനിമയിലൂടെ നായികയായി. ‘റെഡ് വൈന്‍,’ ‘മെമ്മറീസ്,’ ‘വിശുദ്ധന്‍,’ ‘മിസ്റ്റര്‍ ഫ്രോഡ്,’ ‘അനാര്‍ക്കലി,’ ‘പാവാട,’ ‘ബോബി,’ ‘പട്ടാഭിരാമന്‍,’ ‘ബ്രദേഴ്‌സ് ഡേ,’ ‘ഡ്രൈവിങ് ലൈസന്‍സ്’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.

തമിഴിൽ ‘അമര കാവ്യം,’ ‘ഇൻട്രു നേട്ര് നാളൈ,’ ‘വെട്രിവേൽ,’ ‘ഒരു നാൾ കൂത്ത്,’ ‘റം,’ ‘യെമൻ’ എന്നീ സിനിമകളിലും തെലുങ്കിൽ ‘ഉംഗരാല രാംബാബു’ എന്ന സിനിമയിലും അഭിനയിച്ചു. മലയാളത്തിൽ ‘അൽ മല്ലു’ ഈ ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി മിയ വേഷമിട്ടത്.

Read more: മിയ-അശ്വിൻ വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress miya fiance ashwin talk about her

Next Story
അണിഞ്ഞൊരുങ്ങിയത് അമ്മ, പോസ് ചെയ്യുന്നത് മകളും; ചിത്രം പങ്കുവച്ച് ദിവ്യ ഉണ്ണിDivya unni, Divya unni photos, Divya unni daughter
The moderation of comments is automated and not cleared manually by malayalam.indianexpress.com