നടി മിയ ജോർജ് അമ്മയായി. ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷം മിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകനു പേരു നൽകിയിരിക്കുന്നതെന്നും മിയ പരിചയപ്പെടുത്തുന്നു.
2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്സ്ട്രക്ഷന് കമ്പനി ഉടമയാണ് അശ്വിന്. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. തുടർന്നും അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗൺ സമയത്തായിരുന്നു മിയയുടെ വിവാഹം.
Read more: മിയയുടെ വീട് പരിചയപ്പെടുത്തി ജിപി; വീഡിയോ
അടുത്തിടെ, ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് ഷോയിലെത്തിയ മിയ വിവാഹശേഷമുളള പ്രധാന മാറ്റം എന്താണെന്ന് പറഞ്ഞിരുന്നു. വീടു മാറിയെന്നുളളതാണ് വിവാഹശേഷമുണ്ടായ പ്രധാന മാറ്റമെന്നാണ് മിയ പറഞ്ഞത്. ജീവിതത്തിൽ ചിട്ടകളൊന്നും ഫോളോ ചെയ്യുന്ന ആളായിരുന്നില്ല താനെന്നും ഇപ്പോൾ ചെറുതായി അതിൽ മാറ്റം വന്നിട്ടുണ്ടെന്നും മിയ പറഞ്ഞു.
ലോക്ക്ഡൗൺ സമയത്തായിരുന്നു വിവാഹമെന്നതിനാൽ ഹണിമൂണിനൊന്നും പോയില്ലെന്ന് മിയ ഷോയിലെത്തിയപ്പോൾ പറഞ്ഞു. ഹണിമൂണിനെന്നല്ല, ഒരിടത്തേക്കും യാത്ര പോയില്ലെന്നും മിയ പറഞ്ഞു. പാലായിലെ തന്റെ വീട്ടിലേക്കും തിരിച്ച് ഭർത്താവിന്റെ വീട്ടിലേക്കും മാത്രമായിരുന്നു വിവാഹശേഷമുളള തന്റെ യാത്രകളെന്നും മിയ വ്യക്തമാക്കി.