ചെന്നെെ: ‘തന്മാത്ര’ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയ താരമായ നടിയാണ് മീര വാസുദേവ്. ഒരു ഇടവേളയ്‌ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര. ഏഷ്യാനെറ്റിൽ ആരംഭിച്ച ‘കുടുംബവിളക്ക്’ എന്ന പരമ്പരയിലൂടെയാണ് മീര വാസുദേവ് വീണ്ടും മലയാളത്തിൽ സജീവ സാന്നിധ്യമായിരിക്കുന്നത്. വ്യക്‌തി ജീവിതത്തിൽ ഒരിക്കലും ഓർക്കാൻ ഇഷ്‌ടപ്പെടുന്ന കാര്യങ്ങളല്ല തന്റെ രണ്ട് വിവാഹ ബന്ധങ്ങളുമെന്ന് മീര വാസുദേവ് പറയുന്നു.

Read Also: ഒരു വർഗീയതയ്ക്കും ഇവിടെ സ്ഥാനമില്ല; പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

“ഓര്‍ക്കാനും പറയാനും ഇഷ്‌ടമില്ലാത്ത കാര്യമാണത്. പക്ഷെ ഒന്ന് മാത്രം പറയാം, വിവാഹബന്ധം വേര്‍പ്പെടുത്തുമ്പോള്‍ സമൂഹത്തിന് മുന്നില്‍ എപ്പോഴും സ്ത്രീകള്‍ മാത്രമാണ് കുറ്റക്കാര്‍, സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ആരും കാണില്ല,”

Read Also: ഡൽഹിയിൽ ആം ആദ്‌മിക്ക് ഭരണത്തുടർച്ചയെന്ന് എക്‌സിറ്റ് പോൾ പ്രവചനം; ബിജെപി നില മെച്ചപ്പെടുത്തും

“ആദ്യ ഭര്‍ത്താവില്‍ നിന്ന് ഉണ്ടായ ശരീരികവും,മാനസികവുമായ ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിനപ്പുറമായിരുന്നു. എന്റെ ജീവന് ഭീഷണി ഉണ്ടയിരുന്നതുകൊണ്ട് പൊലീസ് സംരക്ഷണം തേടിയിട്ടുണ്ട്. 2012 ല്‍ രണ്ടാമതും വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതിനാലാണ് ആ ബന്ധം ഉപേക്ഷിച്ചത്.” മീര വാസുദേവ് പറഞ്ഞു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മീര ഇക്കാര്യം പറഞ്ഞത്.

ജനുവരി 27 നാണ് ‘കുടുംബവിളക്ക്’ എന്ന പരമ്പര ആരംഭിച്ചത്. പരമ്പരയിൽ സുമിത്ര എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook