scorecardresearch
Latest News

ഞങ്ങൾക്കൊരു സദ്യ തരുന്നത് എപ്പോഴാ?, ചോദിക്കുന്നവർക്ക് മറുപടിയുമായി മീര നന്ദൻ

കൂട്ടുകാർക്കൊപ്പം ഓണം ആഘോഷിക്കുന്ന വീഡിയോയും മീര കഴിഞ്ഞ ദിവസങ്ങളിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു

Meera Nandan, മീര നന്ദൻ, meera nandan photos, മീര നന്ദൻ ചിത്രങ്ങൾ, photoshoot, ie malayalam, ഐഇ മലയാളം

വളരെ കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും അതിൽ നിന്നു പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് മീര നന്ദൻ. ദിലീപ് നായകനായ ‘മുല്ല’ എന്ന സിനിമയിലൂടെയാണ് മീര നന്ദൻ മലയാള സിനിമയിലേക്ക് എത്തിയത്. ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകൻ ലാൽ ജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. ‘മുല്ല’യ്ക്കു ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളിൽ അഭിനയിച്ചു.

ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനു ശേഷം മീര സിനിമയോട് തൽക്കാലത്തേക്ക് വിടപറയുകയായിരുന്നു. ഇപ്പോൾ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളിൽ ഒരാളാണ് മീര. സിനിമയിൽനിന്നും മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ ആരാധകരുമായി മീര ഷെയർ ചെയ്യാറുണ്ട്.

ഇപ്പോഴിതാ, ഒരു ഓണചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. ഓണ സദ്യ കഴിക്കുന്നതാണ് ചിത്രം. അതിനു മീര നൽകിയിരിക്കുന്ന ക്യാപ്‌ഷനാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. “മീര എന്നാ ഞങ്ങൾക്കൊക്കെ ഒരു സദ്യ തരുന്നതെന്ന് ചോദിക്കുന്നവർക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു” എന്നാണ് മീര കുറിച്ചിരിക്കുന്നത്.

ആരാധകർക്ക് ഓണാശംസകൾ നേർന്ന് ഓണസാരിയിലുള്ള ചിത്രങ്ങളും കൂട്ടുകാർക്കൊപ്പം ഓണം ആഘോഷിക്കുന്ന വീഡിയോയും മീര കഴിഞ്ഞ ദിവസങ്ങളിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

Also read: മെലിഞ്ഞ് സുന്ദരിയായി ഖുശ്ബു; മേക്കോവറിലൂടെ ആരാധകരെ ഞെട്ടിച്ച് താരം

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മീര തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress meera nandhan new instagram post photo