ദിലീപ് നായകനായ ‘മുല്ല’ എന്ന സിനിമയിലൂടെയാണ് മീര നന്ദൻ മലയാള സിനിമയിലേക്ക് എത്തിയത്. ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകൻ ലാൽജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. മുല്ലയ്ക്കുശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളിൽ അഭിനയിച്ചു.

Read Also: സാരിയിൽ മനോഹരിയായി എസ്തർ, ചിത്രങ്ങൾ

ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനു ശേഷം മീര സിനിമയോട് തൽക്കാലത്തേക്ക് വിടപറയുകയായിരുന്നു. ഇപ്പോൾ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളിൽ ഒരാളാണ് മീര. സിനിമയിൽനിന്നും മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ മീര പങ്കുവയ്ക്കാറുണ്ട്. ഒരു ഫൊട്ടോഷൂട്ടിൽനിന്നുളള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ് മീര. സ്റ്റൈലിഷ് ലുക്കിലാണ് മീര ഫൊട്ടോയിലുളളത്.

നേരത്തെ മോഡേൺ വസ്ത്രധാരണത്തിന്റെ പേരിൽ മീര സോഷ്യൽ മീഡിയയിൽ വിമർശനം നേരിട്ടിരുന്നു. അതിന് നല്ല ചുട്ട മറുപടിയാണ് മീര നൽകിയത്. തന്റെ വ്യക്തി ജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നായിരുന്നു വിമർശകരോട് മീര പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook