ദിലീപ് നായകനായ ‘മുല്ല’ എന്ന സിനിമയിലൂടെയാണ് മീര നന്ദൻ മലയാള സിനിമയിലേക്ക് എത്തിയത്. ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകൻ ലാൽജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. മുല്ലയ്ക്കുശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളിൽ അഭിനയിച്ചു.

ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനു ശേഷം മീര സിനിമയോട് തൽക്കാലത്തേക്ക് വിടപറയുകയായിരുന്നു. ഇപ്പോൾ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളിൽ ഒരാളാണ് മീര.

ആറു വർഷങ്ങൾക്കു ശേഷം അമ്മയ്ക്ക് ഒപ്പം പിറന്നാൾ ആഘോഷിക്കാനായതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് മീര ഇപ്പോൾ. “6 വർഷങ്ങൾക്കിപ്പുറം അമ്മയ്ക്ക് ഒപ്പം ന്റെ പിറന്നാൾ. ഇന്ന് അമ്മയൊരുക്കിയ പിറന്നാൾ സദ്യയുണ്ണുമ്പോൾ മനസിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ മതിയാകുന്നില്ല.” മീര കുറിക്കുന്നതിങ്ങനെ.

6 വർഷങ്ങൾക്കിപ്പുറം അമ്മയ്ക്കൊപ്പം എന്റെ പിറന്നാൾ..
ഇന്ന് അമ്മയൊരുക്കിയ പിറന്നാൾ സദ്യയുണ്ണുമ്പോൾ മനസിലുള്ള സന്തോഷം…

Posted by Meera Nandan on Monday, November 23, 2020

സിനിമയിൽനിന്നും മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ മീര പങ്കുവയ്ക്കാറുണ്ട്.

നേരത്തെ മോഡേൺ വസ്ത്രധാരണത്തിന്റെ പേരിൽ മീര സോഷ്യൽ മീഡിയയിൽ വിമർശനം നേരിട്ടിരുന്നു. അതിന് നല്ല ചുട്ട മറുപടിയാണ് മീര നൽകിയത്. തന്റെ വ്യക്തി ജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നായിരുന്നു വിമർശകരോട് മീര പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook