scorecardresearch
Latest News

നീയായിരുന്നു ഞങ്ങളുടെ അനുഗ്രഹം, വേഗത്തിൽ പോയ്‌കളഞ്ഞല്ലോ?; ഭർത്താവിന്റെ ഓർമകളിൽ മീന

ജൂൺ 28-ാം തീയതിയാണ് ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധയെ തുടർന്ന് വിദ്യസാഗർ മരിച്ചത്

Meena, Actress Meena, Meena husband Vidyasagar

ജൂൺ 28-ാം തീയതിയാണ് തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവും സോഫ്റ്റ്‌വെയർ എൻജിനീയറുമായ വിദ്യാസാഗർ അന്തരിച്ചത്. ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധയാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്. രജനീകാന്ത്, ശരത് കുമാർ, ഖുശ്ബു സുന്ദർ, വെങ്കടേഷ് ദഗ്ഗുബാട്ടി, സ്നേഹ, പ്രഭുദേവ തുടങ്ങി നിരവധിയേറെ താരങ്ങൾ മീനയുടെ ദുഖത്തിൽ പങ്കുചേരാനും അനുശോചനം നേരാനുമായി മീനയുടെ വസതിയിൽ എത്തിയിരുന്നു.

വിദ്യാസാഗറിനെ കുറിച്ച് മീന സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “നിങ്ങൾ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു, എന്നാൽ വളരെ വേഗം ഞങ്ങളിൽ നിന്ന് അകന്നുപോയി. എന്നേക്കും നീ ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കും,” എന്നാണ് മീന കുറിച്ചത്.

വിഷമഘട്ടത്തിൽ സ്നേഹവും പ്രാർത്ഥനയുമായി കൂടെ നിന്ന ആരാധകർക്കും സുഹൃത്തുകൾക്കും മീന നന്ദി പറഞ്ഞു.

ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്നു വിദ്യാസാഗർ. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ഇരുവരുടെയും മകളാണ് നൈനിക. ‘തെരി’ എന്ന ചിത്രത്തിൽ വിജയ്‌യുടെ മകളായി അഭിനയിച്ചത് നൈനികയാണ്.

Read more: പ്രിയതമന് വിട നൽകി മീന; വീഡിയോ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress meena remembers late husband vidyasagar

Best of Express