scorecardresearch

കൂട്ടുകാരികൾക്കൊപ്പം മീനയുടെ ബെർത്ത്ഡേ ആഘോഷം; ചിത്രങ്ങൾ

കനിഹ, സ്‌നേഹ ഉള്‍പ്പടെയുള്ള സിനിമയ്ക്കും അകത്തും പുറത്തുമുളള സുഹൃത്തുക്കളായിരുന്നു പിറന്നാൾ ആഘോഷങ്ങൾക്കെത്തിയത്

കൂട്ടുകാരികൾക്കൊപ്പം മീനയുടെ ബെർത്ത്ഡേ ആഘോഷം; ചിത്രങ്ങൾ

മീനയുടെ പിറന്നാൾ ആഘോഷത്തിൽനിന്നുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. കൂട്ടുകാരികൾക്കൊപ്പമായിരുന്നു താരത്തിന്റെ ഇത്തവണത്തെ പിറന്നാൾ ആഘോഷം. ‘എന്റെ സുന്ദരികളായ പെണ്‍കുട്ടികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷത്തിന്റെ അവസാനം,’ എന്ന ക്യാപ്ഷനോടെയാണ് മീന ചിത്രങ്ങൾ പങ്കുവച്ചത്.

കനിഹ, സ്‌നേഹ ഉള്‍പ്പടെയുള്ള സിനിമയ്ക്കും അകത്തും പുറത്തുമുളള സുഹൃത്തുക്കളായിരുന്നു പിറന്നാൾ ആഘോഷങ്ങൾക്കെത്തിയത്. ലൈറ്റ് ബ്രൗണ്‍ നിറത്തിലുള്ള വേഷമാണ് മീന ധരിച്ചത്. കറുപ്പണിഞ്ഞാണ് കൂട്ടുകാരികൾ എത്തിയത്.

ബാലനടിയായി എത്തി പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയായി മാറിയ നടി മീന. തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായി അരങ്ങേറ്റം കുറിച്ച താരമാണ് നടി മീന. 1982ൽ ‘നെഞ്ചങ്ങൾ ‘എന്ന ശിവാജി ഗണേശൻ ചിത്രത്തിൽ ബാലതാരമായി കൊണ്ടായിരുന്നു മീനയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തിലും തെലുങ്കിലുമുൾപ്പെടെ 45 ൽ ഏറെ ചിത്രങ്ങളിൽ മീന ബാലതാരമായി അഭിനയിച്ചു. മമ്മൂട്ടി നായകനായ ‘ഒരു കൊച്ചുകഥ ആരും പറയാത്ത കഥ’, മോഹൻലാൽ നായകനായ ‘മനസ്സറിയാതെ’ തുടങ്ങിയ മലയാളചിത്രങ്ങളിലും മീന അക്കാലത്ത് ബാലതാരമായി അഭിനയിച്ചിരുന്നു.

‘ഒരു പുതിയ കഥൈ’ (1990) എന്ന ചിത്രത്തിലൂടെയാണ് മീന പിന്നീട് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ‘സാന്ത്വനം’ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ടാണ് മീന മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്നത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി ‘ഡ്രീംസി’ൽ അഭിനയിച്ചു. ‘സാന്ത്വന’ത്തിലെ ഉണ്ണീ വാവാവോ എന്ന പാട്ടുകേൾക്കുമ്പോൾ മലയാളികൾ ഇന്നും ഓർക്കുന്ന മുഖങ്ങളിലൊന്നും മീനയുടേതാവും.

വർണപകിട്ട്, കുസൃതിക്കുറുപ്പ്, ഒളിമ്പ്യൻ അന്തോണി ആദം, ഫ്രണ്ട്സ്, രാക്ഷസരാജാവ്, മിസ്റ്റർ ബ്രഹ്മചാരി നാട്ടുരാജാവ്, ഉദയനാണ് താരം, ചന്ദ്രോത്സവം, കറുത്തപക്ഷികൾ, ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഷൈലോക്ക് തുടങ്ങി ഒരുപിടി വിജയചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയനടിയായി മാറുകയായിരുന്നു മീന. മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങിയ താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട്.

Read More: വൈറ്റ് ഡ്രസിൽ സ്റ്റൈലിഷ് ലുക്കിൽ ശ്യാമിലി; ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress meena birthday celeberation photos