Latest News
ദിലീപിന്റെ ചോദ്യം ചെയ്യല്‍ മണിക്കൂറുകൾ പിന്നിട്ടു

പുതുവത്സരത്തിൽ ഞങ്ങളുടെ വീട്ടിൽ ആദ്യമെത്തിയ അതിഥി, മിസ്റ്റർ കൊറോണ; മീന പറയുന്നു

തനിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവച്ച് മീന

Meena, Meena covid 19, Meena daughter, Meena Family, Meena latest film, Meena latest news

ഒമിക്രോൺ കൂടി വ്യാപകമായതോടെ കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടുകയാണ് ലോകം. ഒമിക്രോൺ കേസുകൾ അനുദിനം കൂടികൂടി വരുന്ന സാഹചര്യത്തിൽ വീണ്ടുമൊരു ലോക്ക്ഡൗണിനെ നേരിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് രാജ്യം.

നടി മീനയും കോവിഡ് പോസിറ്റീവ് ആയിരിക്കുകയാണ്. മീന തന്നെയാണ് തനിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ച കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. “2022ൽ എന്റെ വീട്ടിലെത്തിയ ആദ്യത്തെ അതിഥി, മിസ്റ്റർ കൊറോണ. അതിനെന്റെ മുഴുവൻ കുടുംബത്തെയും ഇഷ്ടമായി. പക്ഷേ, അധികകാലം അതിനെയിവിടെ നിർത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എല്ലാവരും കരുതലോടെ ഇരിക്കൂ. ജാഗ്രത പാലിക്കൂ. രോഗം പടരാതിരിക്കാൻ ശ്രദ്ധിക്കൂ. പ്രാർത്ഥനകളിൽ ഞങ്ങളെയും ഓർക്കുക, ” മീന കുറിച്ചു.

രജനീകാന്തിന്റെ ‘അണ്ണാതെ’യാണ് ഒടുവിൽ റിലീസിനെത്തിയ മീന അഭിനയിച്ച ചിത്രങ്ങളിലൊന്ന്. ‘ദൃശ്യം 2’നു ശേഷം മീനയും മോഹൻലാലും നായികാനായകന്മാരായി എത്തുന്ന ‘ബ്രോ ഡാഡി’ ആണ് മീനയുടെ അടുത്ത റിലീസ് ചിത്രം.’അന്നമ്മ’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മീന അഭിനയിക്കുന്നത്. പൃഥ്വിരാജിന്റെ മാതാപിതാക്കളായാണ് മീനയും മോഹൻലാലും അഭിനയിക്കുന്നത്.

കല്യാണി പ്രിയദർശൻ, ലാലു അലക്സ്, മല്ലിക സുകുമാരൻ, ഉണ്ണി മുകുന്ദന്‍, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി, ജഗദീഷ്, നിഖില വിമല്‍, കനിഹ, കാവ്യ എം ഷെട്ടി തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.

അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ‘ബ്രോ ഡാഡി’ ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറിലൂടെ വൈകാതെ പ്രദര്‍ശനത്തിനെത്തും. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress meena and family tested positive for covid 19

The moderation of comments is automated and not cleared manually by malayalam.indianexpress.com