Latest News
മരം മുറി കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

ഹണിമൂണ്‍ ചിത്രങ്ങള്‍ പങ്കുവച്ച് നടി മാതു

മമ്മൂട്ടി നായകനായ അമരത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മാതു.

Actrss Mathu

കഴിഞ്ഞയാഴ്ചയാണ് മലയാളത്തിന്റെ പ്രിയനടി മാതു വീണ്ടും വിവാഹിതയായത്. തമിഴ്‌നാട് സ്വദേശിയായ അന്‍പഴകന്‍ ജോര്‍ജാണ് വരന്‍. അമേരിക്കയിലെ ഡോക്ടറാണ് ഇദ്ദേഹം. വിവാഹത്തിനു ശേഷം ബഹ്മാസില്‍ മധുവിധു ആഘോഷിക്കുകയാണ് ഇരുവരും. ചിത്രങ്ങള്‍ മാതു തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചു.

മമ്മൂട്ടി നായകനായ അമരത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മാതു. ക്രിസ്തു മതം സ്വീകരിച്ചതിനുശേഷമാണ് മാധവി എന്ന പേര് മാറ്റി മാതു എന്ന പേര് സ്വീകരിച്ചത്. മാതു മതം മാറിയത് വിവാഹത്തിന് വേണ്ടിയായിരുന്നുവെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഈയടുത്ത് വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഈ പ്രചരണങ്ങളെ തളളിയാണ് മാതു രംഗത്തെത്തിയത്.

വിവാഹം കഴിക്കാനാണ് മതം മാറിയതെന്ന ആരോപണം തെറ്റാണെന്നും അമരത്തില്‍ അഭിനയിക്കുന്ന കാലത്തേ ക്രിസ്തുവില്‍ വിശ്വസിച്ചുതുടങ്ങിയിരുന്നുവെന്നും മാതു അഭിമുഖത്തില്‍ വ്യക്തമാക്കി.

ഇതിനു പിന്നിലെ കാരണവും മാതു വ്യക്തമാക്കി. ‘കുട്ടേട്ടന്‍ എന്ന ചിത്രത്തിനു ശേഷം എന്നെത്തേടി നല്ലൊരു റോളെത്തി, പെരുന്തച്ചനിലെ കഥാപാത്രം. ഷൂട്ടിങ്ങിനു തയാറായി ഇരിക്കുമ്പോഴാണ് എനിക്കു വച്ചിരുന്ന റോളിലേക്ക് മോനിഷയെ തിരഞ്ഞെടുക്കുകയും മോനിഷ അഭിനയിച്ചു തുടങ്ങി എന്നും അറിഞ്ഞത്. വല്ലാതെ സങ്കടം തോന്നിയ ഞാന്‍ ആകെ തളര്‍ന്നുപോയി. വിഷമം സഹിക്കാനാകാതെ അമ്മ എന്നെയും കൂട്ടി സഹായമാതാ പള്ളിയിലേക്കു പോയി. മാതാവിനു മുന്നില്‍ ഞാന്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു. വീട്ടിലെത്തി കിടന്നുറങ്ങിയ എന്നെത്തേടി ഒരു ഫോണ്‍ കോളെത്തി, അമരത്തില്‍ അഭിനയിക്കാനുള്ള ഓഫറായിരുന്നു അത്.

പെരുന്തച്ചന്റെ കാര്യമറിഞ്ഞ ആരോ പറ്റിക്കാന്‍ വിളിക്കുകയാണെന്നാണ് കരുതിയത്. ചെറിയ റോളില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ടുചെയ്തു. പിന്നീട് അമ്മയാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. മമ്മൂട്ടിയുടെ മകളുടെ വേഷമാണെന്ന് അറിഞ്ഞപ്പോള്‍ വലിയ സന്തോഷമായി’, മാതു പറഞ്ഞു.

അന്നുമുതല്‍ താന്‍ ജീസസിന്റെ മകളാണെന്നും മാതു പറയുന്നു. അച്ഛന്റെയും അമ്മയുടെയും പൂര്‍ണപിന്തുണയോടെ മതംമാറി, പേരും മാറ്റി. പക്ഷേ, അഭിനയിച്ച സിനിമകളുടെയെല്ലാം ടൈറ്റില്‍ കാര്‍ഡില്‍ മാതു എന്നു തന്നെയാണ് അടിച്ചിരുന്നത്. മക്കളെയും ആ വിശ്വാസപ്രകാരം വളര്‍ത്തുന്നു. മുടങ്ങാതെ പള്ളിയില്‍ പോകും. പ്രാര്‍ഥനയാണ് തന്നെ തുണയ്ക്കുന്നതെന്നും മാതു പറയുന്നു.

ചിത്രങ്ങൾക്കു കടപ്പാട്: മാതു എം.ജി ഫെയ്ബുക്ക് പ്രൊഫൈൽ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress mathu and husband anbalagan george celebrates honeymoon at bahamas

Next Story
മകനോടൊപ്പം അഡാറ് ലൗവിലെ ഹിറ്റ് രംഗം അനുകരിച്ച് അല്ലു അര്‍ജുന്‍Priya Prakash Warrier, Allu Arjun
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express