മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മറീന മൈക്കിൾ. നടിയും മോഡലുമായ മറീനയാണ് ഇന്നലെ ഇന്ത്യൻ എക്‌സ്പ്രസ് മലയാളം ഫെയ്‌സ്‌ബുക്ക് ലൈവിൽ അതിഥിയായി എത്തിയത്. ആരാധകരുടെ ചോദ്യങ്ങൾക്കെല്ലാം വളരെ രസകരമായാണ് മറീന മറുപടി നൽകിയത്.

കുടുംബത്തോടൊപ്പം കോഴിക്കോടുള്ള വീട്ടിലാണ് മറീന ഇപ്പോൾ. സിനിമകൾ കണ്ടും ഫിറ്റ്‌നസ് കാര്യങ്ങൾ ശ്രദ്ധിച്ചും ലോക്ക്‌ഡൗണ്‍ ദിവസങ്ങൾ ചെലവഴിക്കുകയാണ് താരം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണെന്നും വിവാഹത്തെ കുറിച്ച് ഉടൻ ആലോചിക്കുന്നില്ലെന്നും മറീന ഫെയ്‌സ്‌ബുക്ക് ലൈവിലെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

Read Also: ശ്രീദേവിക്കൊപ്പമുള്ള ഈ കൊച്ചു പെണ്‍കുട്ടിയെ മനസ്സിലായോ?

ഭാവി ജീവിത പങ്കാളിയെ കുറിച്ച് തനിക്കു പ്രത്യേകിച്ച് ആഗ്രഹങ്ങളൊന്നും ഇല്ലെന്ന് മറീന പറഞ്ഞു. “ആളുകൾ എപ്പോഴും മാറികൊണ്ടിരിക്കും. അതുകൊണ്ട് ഇങ്ങനെയുള്ള ഒരാൾ വേണം പങ്കാളിയായി എന്നൊന്നും പറയാൻ സാധിക്കില്ല. മനുഷ്യരുടെ സ്വഭാവം സീസൺ പോലെ മാറും. പത്ത് വർഷം മുൻപുള്ള ആളായിരിക്കില്ല, ഇപ്പോൾ ഞാൻ” മറീന പറഞ്ഞു.

ബ്രേക്കപ്പിനെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും മറീന പറഞ്ഞത് ഇങ്ങനെ: “എല്ലാവരുടെയും ജീവിതത്തിൽ ബ്രേക് അപ് ഉണ്ടാകും. ബ്രേക് അപ് വേണം. എങ്കിലേ, ജീവിതത്തിൽ നിന്ന് നാം എന്തെങ്കിലും പഠിക്കൂ. പെട്ടന്ന് തന്നെ ഒരാളെ പ്രേമിച്ച് അയാളെ തന്നെ വിവാഹം ചെയ്യുന്നതിൽ ഒരു എന്റർടെയ്‌ൻമെന്റ് ഇല്ലല്ലോ! ലൈഫിൽ കുറച്ചൊക്കെ സാഡ് ആവണ്ടേ മോനൂസേ..” ഫെയ്‌സ്‌ബുക്ക് ലൈവിൽ ഒരാളുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മറീന.

വീഡിയോ കാണാം:

തന്റെ സിനിമ ജീവിതത്തെ കുറിച്ചും ലോക്ക്‌ഡൗണ്‍ തീർന്നാൽ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെ കുറിച്ചും മറീന സംസാരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook