scorecardresearch
Latest News

‘ദേവദൂതര്‍’ ഗാനത്തിനൊപ്പം നൃത്തം വച്ച് മന്യയും കുടുംബവും; വീഡിയോ

ഓണാഘോഷത്തിനിടയില്‍ മകള്‍ക്കും അമ്മയ്ക്കുമൊപ്പം നൃത്തം ചെയ്യുന്ന മന്യയെ വീഡിയോയില്‍ കാണാം

‘ദേവദൂതര്‍’ ഗാനത്തിനൊപ്പം നൃത്തം വച്ച് മന്യയും കുടുംബവും; വീഡിയോ

‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രം തീയറ്റുകളിലെത്തും മുന്‍പെ കേരളക്കര ഏറ്റെടുത്തത് ചിത്രത്തിലെ ചാക്കോച്ചന്റെ ഡാന്‍സായിരുന്നു. പലരും റീല്‍സായും മറ്റും തങ്ങളുടെ ദേവദൂതര്‍ വേര്‍ഷന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ഉണ്ടായി. നടി മന്യയും കുടുംബവും ദേവദൂതര്‍ ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഓണാഘോഷത്തിനിടയില്‍ മകള്‍ക്കും അമ്മയ്ക്കുമൊപ്പം നൃത്തം ചെയ്യുന്ന മന്യയെ വീഡിയോയില്‍ കാണാം. ‘ ചാക്കോച്ചനെ ഞങ്ങള്‍ സ്‌നേഹിക്കുന്നു. ഓണത്തിനു ഇതാ ഞങ്ങളുടെ ദേവദൂതര്‍ വേര്‍ഷന്‍’ എന്ന അടിക്കുറിപ്പ് നല്‍കിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ എന്റെ സഹപ്രവര്‍ത്തക കുടുബത്തിനൊപ്പം ഒരു സര്‍പ്രൈസ് ഡാന്‍സുമായി എത്തിയിരിക്കുന്നു’ എന്ന് കുറിച്ചാണ് മന്യയുടെ പോസ്റ്റ് ചാക്കോച്ചന്‍ ഷെയര്‍ ചെയ്തിട്ടുളളത്.

തെലുങ്ക് ചിത്രങ്ങളിലൂടെയാണ് മന്യ സിനിമ മേഖലയിലേക്കെത്തുന്നത്. പിന്നീട് കുഞ്ഞിക്കൂനന്‍, ജോക്കര്‍ എന്നിവയില്‍ അഭിനയിച്ച് മന്യ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയായി. ഇപ്പോള്‍ സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുന്ന മന്യ ന്യൂയോര്‍ക്കിലെ സ്ഥാപനത്തില്‍ ഓഡിറ്റിങ് ഉദ്യോഗസ്ഥയാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress manya naidu shares funny dance video with family