scorecardresearch
Latest News

തലപ്പാവ് വെച്ച് മഞ്ജു; ദയയിലെ ചെറുക്കനല്ലേ ഇതെന്ന് ആരാധകർ

ദയയിലെ കഥാപാത്രത്തിന്റെ ചിത്രങ്ങൾ ഉൾപ്പടെ പങ്കുവെച്ചുകൊണ്ടാണ് കമന്റുകൾ

തലപ്പാവ് വെച്ച് മഞ്ജു; ദയയിലെ ചെറുക്കനല്ലേ ഇതെന്ന് ആരാധകർ

മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ അഭിനയിച്ചിരുന്ന ആദ്യ കാലത്തും 14 വർഷത്തോളം സിനിമ വിട്ടു നിന്ന കാലത്തും തിരികെ എത്തിയപ്പോഴുമെല്ലാം ഏറെ സ്നേഹത്തോടെ മലയാളികൾ ചേർത്തുപിടിച്ച നായിക. പൊതുവെ സൂപ്പർസ്റ്റാർ പട്ടം നായകൻമാർക്ക് മാത്രം കൽപ്പിച്ചുകൊടുക്കാറുള്ള സിനിമാലോകത്ത് മഞ്ജുവും ഒരു സൂപ്പർസ്റ്റാർ ആയി മാറി. 

Read more: ആരാധകർക്കൊപ്പം സെൽഫിയെടുത്തും കുശലം പറഞ്ഞും മഞ്ജു വാര്യർ; പുതിയ ചിത്രങ്ങൾ

സിനിമയ്ക്ക് അപ്പുറത്ത്, മഞ്ജു എന്ന വ്യക്തിയോടും ഏറെ സ്നേഹമാണ് മലയാളികൾക്ക്. അതുകൊണ്ടാണ്, മഞ്ജുവിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്നത്. 

ഇപ്പോഴിതാ, മഞ്ജുവിന്റെ പുതിയ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. പഞ്ചാബികൾ ധരിക്കുന്ന തലപ്പാവ് ധരിച്ച് നിൽക്കുന്ന മഞ്ജുവിനെയാണ് ചിത്രത്തിൽ കാണാനാവുക. “റിസ്ക് എടുക്കുക, അല്ലെങ്കിൽ അവസരം നഷ്ടപ്പെടുത്തുക!” എന്ന ഇംഗ്ലീഷ് അടികുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നിരവധിപേരാണ് ചിത്രത്തിന് കമന്റ് ചെയ്യുന്നത്. മഞ്ജു ആൺവേഷത്തിൽ അഭിനയിച്ച ദയയിലെ കഥാപാത്രത്തിന്റെ ചിത്രങ്ങൾ ഉൾപ്പടെ പങ്കുവെച്ചുകൊണ്ടാണ് കമന്റുകൾ. “ഇത് ദയയിലെ ചെറുക്കനല്ലേ” എന്നാണ് ഒരാൾ ചോദിച്ചിരിക്കുന്നത്.

ദുബായിൽ ഇന്ത്യൻ കോഫി ഹൗസിന്റെ ഉദ്ഘാടനത്തിന് എത്തിയ മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുടി പോണിടെയിൽ കെട്ടി തീർത്തും വ്യത്യസ്തമായൊരു ഗെറ്റപ്പിലാണ് മഞ്ജു പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. ആരാധകരോട് കുശലം പറഞ്ഞും അവർക്കൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്തും ഉദ്ഘാടനവേദിയിൽ മഞ്ജുനിറഞ്ഞുനിന്നു. ഏതാനും ചിത്രങ്ങൾ കാണാം.

Also Read: ‘തോന്നൽ’ ആൽബം ഹിറ്റ്; ഡാൻസ് കവറുമായി അഹാനയും സഹോദരികളും

കലോത്സവവേദികളിലെ താരമായി പിന്നീട് സിനിമയുടെ ലോകത്തെത്തിയ അഭിനേത്രിയാണ് മഞ്ജു വാര്യർ. നൃത്തത്തിന്റെ പശ്ചാത്തലത്തിൽ നിന്നുമാണ് മഞ്ജു വാര്യർ അഭിനയത്തിലേക്ക് എത്തുന്നത്. രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലക പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തെത്തിയത്. പിന്നീട് ‘സല്ലാപം’ എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം കുറിക്കുകയായിരുന്നു.

മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് മഞ്ജു വാര്യർ ഇന്ന്. 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യർ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലും ‘ലേഡീ സൂപ്പർസ്റ്റാർ’ എന്ന സ്ഥാനം നേടിയെടുത്തിരിക്കുകയാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് മഞ്ജു വാര്യർ.

പതിനാലു വർഷത്തോളം​ അഭിനയത്തിൽ നിന്നും വിട്ടുനിന്ന മഞ്ജു വാര്യരുടെ തിരിച്ചുവരവും നൃത്തത്തിലൂടെയായിരുന്നു. ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്തം ചെയ്തുകൊണ്ടാണ് മഞ്ജു കലാരംഗത്തേക്ക് തിരിച്ചെത്തിയത്. നൃത്തത്തോട് ഏറെ പാഷനുള്ള മഞ്ജു അഭിനയ തിരക്കിനിടയിലും നൃത്തപരിപാടികൾക്ക് സമയം കണ്ടെത്താറുണ്ട്

രണ്ടാം വരവിൽ മലയാളത്തിനപ്പുറം തമിഴ് ചലച്ചിത്രരംഗത്തും മഞ്ജു തന്റെ അരങ്ങേറ്റം കുറിച്ചു. മഞ്ജുവിന്റെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിൽ ഒന്നാണ് ‘അസുരൻ’ എന്ന വെട്രിമാരൻ ചിത്രത്തിൽ പ്രേക്ഷകർ കണ്ടത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress manju warrier latest photo in turban