scorecardresearch

Latest News

മിനി കൂപ്പർ ഇലക്ട്രിക് സ്വന്തമാക്കി മഞ്ജു വാര്യർ

പൂര്‍ണമായും വിദേശത്ത് നിര്‍മ്മിച്ച ഈ കാറിന്റെ എക്സ്‌ഷോറൂം വില 47.20 ലക്ഷം രൂപയാണ്

Manju Warrier, Manju Warrier bought new electric Mini Cooper, Mini cooper electric car price

പുതിയ ഇലക്ട്രിക് മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കി നടി മഞ്ജുവാര്യർ. ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ആഡംബര ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നാണ് മിനിയുടെ ഈ ഇലക്ട്രിക് ഹാച്ച്ബാക്ക്.

പരിസര മലിനീകരണം വരുത്തില്ല എന്നതാണ് ഈ ഇലക്ട്രിക് ആഢംബര കാറിന്റെ സവിശേഷത. പൂര്‍ണമായും വിദേശത്ത് നിര്‍മ്മിച്ച ഈ കാറിന്റെ എക്സ്‌ഷോറൂം വില 47.20 ലക്ഷം രൂപയാണ്.

2021 അവസാനത്തോടെയാണ് മിനി കൂപ്പര്‍ എസ്.ഇ. ഇലക്ട്രിക് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. സാധാരണ മിനി കൂപ്പറിനേക്കാൾ എട്ട് ലക്ഷം രൂപയാണ് ഇലക്ട്രിക് മിനി കൂപ്പറുകൾക്ക് അധിക ചാർജ് വരുന്നത്. 32.6 കിലോവാട്ട് ശേഷിയുള്ള ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇലക്ട്രിക് മിനി കൂപ്പറിലുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 270 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress manju warrier bought new electric mini cooper