മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രി. മഞ്ജുവിന്റെയും ഛായാഗ്രാഹകൻ സുജിത് വാസുദേവിന്റെയും ഏകമകളാണ് ദയ സുജിത്. ദയയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് ചിത്രങ്ങളിൽ ദയ പ്രത്യക്ഷപ്പെടുന്നത്. ഇറ്റലിയിൽ ഉപരിപഠനം നടത്തുകയാണ് ദയ ഇപ്പോൾ.
മോഡലിങ്, ഫാഷൻ, സ്റ്റൈലിങ്, ഫാഷൻ ഫോട്ടോഗ്രഫി ഇതിലൊക്കെ മകൾക്ക് താൽപ്പര്യമുണ്ടെന്ന് ഒരു അഭിമുഖത്തിൽ മഞ്ജു പിള്ള പറഞ്ഞിരുന്നു.
സിനിമ, ടെലിവിഷൻ രംഗത്ത് സുപരിചിതയാണ് മഞ്ജു പിളള. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പരമ്പരയാണ് മഞ്ജുവിനെ ഏറെ ജനപ്രിയയാക്കിയത്. ‘ഒരു ചിരി ഇരു ചിരി ബംബർ ചിരി’ എന്ന ടെലിവിഷൻ ഷോയിൽ വിധികർത്താക്കളിൽ ഒരാൾ കൂടിയാണ് മഞ്ജു.
‘സത്യവും മിഥ്യയും’ എന്ന സീരിയലിലാണ് മഞ്ജു ആദ്യമായി അഭിനയിക്കുന്നത്. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ പരമ്പരകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.’ഹോം’ എന്ന ചിത്രത്തിലെ പ്രകടനത്തിനു ഏറെ പ്രശംസകള്‍ നേടിയിരുന്നു.നിരവധി സിനിമകളിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ ‘നാലു പെണ്ണുങ്ങൾ’ സിനിമയിൽ പ്രധാന വേഷം ചെയ്തു.