പിറന്നാൾ ദിനത്തിൽ മകളുടെ ഇഷ്ടം മനസ്സിലാക്കി ഗംഭീരൻ സർപ്രൈസ് ഒരുക്കി ഞെട്ടിക്കുകയാണ് നടി മഞ്ജു പിള്ള. മകൾ ദയയ്ക്ക് ഏറെയിഷ്ടപ്പെട്ട ആൽദോ ഷൂസാണ് മഞ്ജു സമ്മാനമായി നൽകിയത്. സർപ്രൈസ് ഗിഫ്റ്റ് തുറന്നുനോക്കുമ്പോഴുള്ള മകളുടെ ആവേശവും സന്തോഷനിമിഷങ്ങളുമെല്ലാം മഞ്ജു പങ്കു വച്ച വീഡിയോയിൽ കാണാം.

മഞ്ജുവിന്റെ ഭർത്താവും പ്രശസ്ത സിനിമോട്ടോഗ്രാഫറുമായ സുജിത് വാസുദേവനെയും വീഡിയോയിൽ കാണാം. സർപ്രൈസ് ഗിഫ്റ്റ് കിട്ടിയ സന്തോഷത്തിൽ അച്ഛനമ്മമാരോട് നന്ദി പറഞ്ഞ് കെട്ടിപിടിക്കുകയാണ് മകൾ.

 

View this post on Instagram

 

A post shared by manju pillai (@pillai_manju) on

 

View this post on Instagram

 

A post shared by manju pillai (@pillai_manju) on

 

View this post on Instagram

 

A post shared by manju pillai (@pillai_manju) on

 

View this post on Instagram

 

A post shared by manju pillai (@pillai_manju) on

 

View this post on Instagram

 

Surprise party for my baby

A post shared by manju pillai (@pillai_manju) on

മകൾക്കായി സർപ്രൈസ് പിറന്നാൾ പാർട്ടിയും മഞ്ജുവും സുജിത്ത് വാസുദേവും ചേർന്നൊരുക്കിയിരുന്നു.

രാജീവ് കുമാറിന്റെ ‘കോളാമ്പി’ എന്ന ചിത്രമാണ് മഞ്ജുവിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. ഭർത്താവ് സുജിത്ത് വാസുദേവ് ചെയ്ത ‘ഓട്ടോർഷ’ എന്ന ചിത്രത്തിലും മഞ്ജു അതിഥിവേഷത്തിൽ എത്തിയിരുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘തട്ടീം മുട്ടീം’ എന്ന ഹാസ്യപരമ്പര മഞ്ജുവിനെ ടെലിവിഷൻ പ്രേക്ഷകരുടെയും പ്രിയങ്കരിയായി നിലനിർത്തുകയാണ്.

Read more: വേണ്ട എന്ന് സുഹൃത്തുക്കള്‍, ചെയ്യും എന്ന് ദുല്‍ഖര്‍: കടലിലേക്ക് എടുത്തു ചാടി കുഞ്ഞിക്ക, വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook