ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രിയാണ് മഞ്ജു പിള്ള. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ പരമ്പരകളും മഴവിൽ മനോരമയിലെ തട്ടീം മുട്ടീം സീരിയലുമാണ് മഞ്ജുവിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാക്കിയത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളം സിനിമയിലും തിളങ്ങി നിൽക്കുകയാണ് മഞ്ജു ഇപ്പോൾ.
ആദ്യമായി റാംപിൽ നടന്ന സന്തോഷം ഷെയർ ചെയ്യുകയാണ് മഞ്ജു പിള്ള. ലുലു ഫാഷൻ വീക്കിൽ നിന്നുള്ള ചിത്രങ്ങളാണ് മഞ്ജു പിള്ള ഷെയർ ചെയ്തിരിക്കുന്നത്.
അടുത്തിടെ ഒരു ഫ്ളാറ്റും മഞ്ജു സ്വന്തമാക്കിയിരുന്നു. കഴക്കൂട്ടത്താണ് മഞ്ജുവിന്റെ പുതിയ ഫ്ലാറ്റ്. കഴക്കൂട്ടത്താണ് ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ മഞ്ജു പുതിയ ഫ്ളാറ്റിന്റെ ഗൃഹപ്രവേശത്തിന്റെ വീഡിയോ ഷെയർ ചെയ്തിരുന്നു. പ്രിയപ്പെട്ടവർക്കും മകൾ ദയയ്ക്കുമൊപ്പമായിരുന്നു മഞ്ജുവിന്റെ ഗൃഹപ്രവേശം. അടുത്തിടെ യൂട്യൂബറായ കാർത്തിക് സൂര്യയും മഞ്ജുവിന്റെ ഹോം ടൂർ വീഡിയോയുമായി എത്തിയിരുന്നു. മഴവിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ഷോയിൽ ഒന്നിച്ച് പ്രവർത്തിക്കുന്നവരാണ് മഞ്ജുവും കാർത്തികും.
ആൽഫ്രഡ് ഡി സാമുവലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഓ മൈ ഡാർലിങ്ങ്’ ആണ് മഞ്ജുവിന്റെ അവസാനം റിലീസിനെത്തിയ ചിത്രം. അനിഖ സുരേന്ദ്രൻ, മെൽവിൻ ബാബു എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ഫെബ്രുവരിയിലാണ് റിലീസിനെത്തിയത്. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ഫാമിലി ആണ് മഞ്ജു പിള്ളയുടെ പുതിയ ചിത്രം.