സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷം പങ്കിടുകയാണ് മഞ്ജു. മഞ്ജിമം എന്നാണ് വീടിന് മഞ്ജു പത്രോസ് പേരു നൽകിയിരിക്കുന്നത്.
ബ്ലാക്കീസ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ മഞ്ജിമം വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മഞ്ജു.
“18 ഓളം വീടുകളിൽ ഞാൻ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. നല്ല സങ്കടം ആണ് ഒരു വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്കുള്ള യാത്ര. അതിനൊടുവിൽ സ്വന്തം വീട്ടിലേക്ക് മാറാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ്,” മഞ്ജു പറയുന്നു.
‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജു പത്രോസ്. തുടര്‍ന്ന് മഴവിൽ മനോരമയിലെ ‘ മറിമായം’ എന്ന പരമ്പരയിലൂടെയും മഞ്ജു ശ്രദ്ധ നേടി. നോര്‍ത്ത് 24 കാതം,മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പഞ്ചവർണ്ണതത്ത, കുട്ടിമാമ, ഭൂതകാലം തുടങ്ങിയ നിരവധി ചിത്രങ്ങളിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്. അളിയൻസ് എന്ന പരമ്പരയിൽ അഭിനയിച്ചു വരികയാണ് മഞ്ജു ഇപ്പോൾ. ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥിയായും മഞ്ജു എത്തിയിരുന്നു.