/indian-express-malayalam/media/media_files/2026/01/02/malavika-nair-2026-01-02-08-57-31.jpg)
അമ്മയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് നടി മാളവിക നായർ. ഡിസംബർ 26ന് ഹൃദയാഘാതം മൂലമായിരുന്നു മാളവികയുടെ അമ്മ സുചിത്രയുടെ അപ്രതീക്ഷിത മരണം. മാളവികയുടെ കൂടെ മുംബൈയിലായിരുന്നു സുചിത്ര താമസിച്ചിരുന്നത്. അവിടെവച്ചായിരുന്നു മരണം.
അമ്മയുടെ ഓർമകൾ പങ്കിട്ട് ഒരു വൈകാരിക കുറിപ്പാണ് മാളവിക പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മയെ കൊണ്ടുപോയതിനാൽ താൻ വെറുക്കുന്ന വർഷമാണ് 2025 എന്നും എന്റെ വെളിച്ചം നഷ്ടമായെന്നും മാളവിക പറയുന്നു.
Also Read: പരസ്യങ്ങൾക്ക് വേണ്ടി സമീപിക്കുന്നവർ എന്തൊക്കെ തട്ടിപ്പ് നടത്തുമെന്ന് എങ്ങനെ ഊഹിക്കാനാവും?: ജയസൂര്യ
‘ഇതൊരു ദുഃസ്വപ്നം മാത്രമായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു. ഉണരുമ്പോൾ, എപ്പോഴത്തെയും പോലെ പുഞ്ചിരിച്ചു കൊണ്ട് അമ്മ എന്റെയരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന്. അമ്മയായിരുന്നു എന്റെയെല്ലാം. എന്റെ ഓരോ തീരുമാനങ്ങളിലെയും വഴികാട്ടി, ഞാൻ തളർന്നപ്പോൾ എന്റെ ശക്തി, ഞാൻ എവിടെയായിരുന്നാലും എന്റെ വീട്. എന്നെ നയിച്ചിരുന്ന വെളിച്ചം അണഞ്ഞതു പോലെയാണ് എനിക്ക് തോന്നുന്നത്.
Also Read: 25 വർഷത്തെ ദാമ്പത്യം അവസാനിച്ചു; ഞാനും സിന്ധുവും വേർപിരിഞ്ഞു: വെളിപ്പെടുത്തി മനു വർമ
പക്ഷേ അമ്മേ, ഞാൻ വാക്ക് നൽകുന്നു. അമ്മയുടെ സ്വപ്നങ്ങൾ ഞാൻ യാഥാർത്ഥ്യമാക്കും, അമ്മ ആഗ്രഹിച്ചതുപോലെ ഞാൻ ജീവിക്കും. എന്റെ ഓരോ ശ്വാസത്തിലും, ഞാൻ ചെയ്യുന്ന ഓരോ കാര്യത്തിലും അമ്മയുടെ സ്നേഹം എന്റെ കൂടെയുണ്ടാകും.
അമ്മ ഇപ്പോൾ അമ്മയുടെ അച്ഛനും അമ്മയ്ക്കും ഒപ്പം സമാധാനമായിരിക്കുന്നുവെന്നും അവിടെയിരുന്ന് എന്നെ നോക്കുന്നുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു. അമ്മയെ വീണ്ടും കാണുന്ന ആ ദിവസത്തിനായി ഞാൻ കാത്തിരിക്കും.
Also Read: റിലേഷൻഷിപ്പ് തകർന്നു, ചതിക്കപ്പെട്ടു, ഒറ്റയ്ക്കായി: നഷ്ടങ്ങളെ കുറിച്ച് മനസ്സുതുറന്ന് വർഷ രമേശ്
2025 എന്നെ അത്രമേൽ തകർത്തു കളഞ്ഞു. അമ്മയെ എന്നിൽ നിന്ന് തട്ടിയെടുത്ത ഈ വർഷത്തെ ഞാൻ അത്രമാത്രം വെറുക്കുന്നു," മാളവിക കുറിച്ചു.
റിട്ടയേർഡ് ജോയിന്റ് ഡെവലപ്മെന്റ് കമ്മീഷണറായിരുന്ന പരേതനായ പി. ഹരിദാസന്റെയും ഗുരുവായൂരിലെ ശ്രീകൃഷ്ണ കോളജിലെ അധ്യാപികയായ പരേതനായ പ്രഫ. ബേബി ജി നായരുടെയും മകളാണ് സുചിത്ര. ചൊവ്വന്നൂർ പറപ്പൂർ വീട്ടിൽ സേതുമാധവൻ നായരാണ് ഭർത്താവ്. മാളവികയ്ക്ക് സുജിത്ത് ഹരിദാസ് എന്നൊരു സഹോദരൻ കൂടിയുണ്ട്.
‘കറുത്തപക്ഷികൾ’ എന്ന ചിത്രത്തിലൂടെയാണ് മാളവിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായാണ് മാളവിക എത്തിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡും മാളവിക സ്വന്തമാക്കി. ഓർക്കുക വല്ലപ്പോഴും, ശിക്കാർ, മായ ബസാർ, അക്കൽധാമയിലെ പെണ്ണ്, ഭ്രമം, സിബിഐ 5, ഡഫേദാർ എന്നിവയാണ് മാളവികയുടെ മറ്റു ചിത്രങ്ങൾ.
Also Read: സിനിമ തന്ന വീട്; പുതിയ വീട് സ്വന്തമാക്കി ദീപക് പറമ്പോൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us