ഇന്നലെയാണ് നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും ‘ആടുജീവിതം’ ടീമും ജോർദ്ദാനിൽ നിന്ന് കൊച്ചിയിൽ മടങ്ങിയെത്തിയത്. കൊറോണ വ്യാപനത്തെ തുടർന്ന് ജോർദ്ദാൻ മരുഭൂമിയിൽ സംഘം മാസങ്ങളോളം അകപ്പെട്ടത് സിനിമാലോകത്തെയും ആശങ്കയിൽ ആഴ്ത്തിയിരുന്നു. ‘ആടുജീവിതം’സംഘം തിരിച്ചെത്തിയ സന്തോഷത്തിലാണ് മലയാള സിനിമാലോകം ഇപ്പോൾ. യുവനടി മാളവിക മേനോൻ പങ്കുവച്ച ഒരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്.

“രാജുവേട്ടൻ നാട്ടിൽ എത്തിയതിന്റെ ആഘോഷം,” എന്ന ക്യാപ്ഷനോടെയാണ് മാളവിക വീഡിയോ പങ്കുവച്ചിരിക്കുന്നത്. കടുത്ത പൃഥ്വിരാജ് ഫാനാണ് താനെന്നും മാളവിക പോസ്റ്റിൽ പറയുന്നു. പൃഥ്വിരാജ് അഭിനയിച്ച ‘ഉറുമി’യിലെ ‘ആരാന്നെ ആരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ’ എന്ന പാട്ടിനൊപ്പം ചുവടുവെക്കുന്ന മാളവികയെ ആണ് വീഡിയോയിൽ കാണാൻ കഴിയുക.

‘916’ എന്ന ചിത്രത്തിലൂടെയാണ് മാളവിക മേനോൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. നിദ്ര, ഹീറോ, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ, അൽ മല്ലു തുടങ്ങിയ ചിത്രങ്ങളിലെല്ലാം മാളവിക ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. മലയാളത്തിനു പുറമെ തമിഴ് ചിത്രങ്ങളിലും മാളവിക വേഷമിട്ടു.

മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നെങ്കിലും ചിത്രവുമാ.ിയയി ബന്ധപ്പെട്ട വിവാദങ്ങളും സംവിധായകനെ മാറ്റിയത് അടക്കമുള്ള സംഭവവികാസങ്ങളും നടന്നതിനെ തുടർന്ന് മാളവിക അഭിനയിച്ച രംഗങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്താതെ പോയിരുന്നു.

Read more: മാമാങ്കം; സ്ക്രീനിൽ എത്താതെ പോയവർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook