Latest News
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
സിപിഎം സെക്രട്ടേറിയറ്റും സിപിഐ നിര്‍വ്വാഹ സമിതി യോഗവും ഇന്ന്
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍
തീർത്തും തെറ്റായ തീരുമാനം, സത്യപ്രതിജ്ഞ ഓൺലൈൻ ആക്കി സർക്കാർ മാതൃക കാട്ടണം: പാർവതി തിരുവോത്ത്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആര്‍
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല

മക്കൾക്കൊപ്പം മധുബാല; ചിത്രങ്ങൾ വൈറൽ

മധുബാലയുടെ കുടുംബചിത്രങ്ങളാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്

Madhubala, actress Madhubala, madhubala family

മധുബാല എന്നു കേൾക്കുമ്പോൾ ‘റോജ’യിലെ പുതുവൈള്ളൈമഴൈ എന്ന ഗാനവും ‘യോദ്ധ’യിലെ രംഗങ്ങളുമൊക്കെയാവും സിനിമാപ്രേമികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ തിളക്കമുള്ള താരമായിരുന്ന മധുബാലയുടെ കുടുംബചിത്രങ്ങളാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മക്കളായ കിയയും അമേയയുമാണ് മധുബാലയ്ക്ക് ഒപ്പം ചിത്രത്തിലുള്ളത്.

1999ൽ ആയിരുന്നു വ്യവസായിയായ ആനന്ദ് ഷായുമായി മധുബാലയുടെ വിവാഹം. മക്കളുടെ കപ്പ് കേക്ക് ബിസിനസും താരം ട്വീറ്റിലൂടെ പരിചയപ്പെടുത്തുകയാണ്.

മമ്മൂട്ടി നായകനായ അഴകന്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് മധുബാല എന്ന മധു. തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് നിറസാന്നിധ്യമായി മാറിയ മധുബാലയ്ക്ക് ഏറെ ഏറെ പ്രശസ്തി നേടികൊടുത്ത ചിത്രമായിരുന്നു ‘റോജ’. ചിത്രം നൽകിയ പ്രശസ്തി മധുവിന് ബോളിവുഡിലും അവസരം നേടി കൊടുത്തു. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ സിനിമാരംഗങ്ങളിലും ഏറെ തിളങ്ങിയ താരമാണ് മധുബാല.

View this post on Instagram

A post shared by Madhoo Shah (@madhoo_rockstar) on

യോദ്ധ, ഒറ്റയാള്‍ പട്ടാളം, എന്നോടിഷ്ടം കൂടാമോ, നീലഗിരി തുടങ്ങി നിരവധി മലയാളചിത്രങ്ങളിൽ മധുബാല വേഷമിട്ടിരുന്നു. വിവാഹ ശേഷം സിനിമ വിട്ട താരം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ തിരിച്ചെത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘വായ്മൂടി പേസവും’ എന്ന ചിത്രത്തിലൂടെയായിരുന്നു. ‘സംസാരം ആരോഗ്യത്തിന് ഹാനികരം’ എന്ന പേരിൽ ചിത്രം മലയാളത്തിലും റീമേക്ക് ചെയ്തിരുന്നു. ജയലളിതയുടെ ബയോപിക്ക് ചിത്രമായ ‘തലൈവി’യിലാണ് മധുബാല ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

Read more: ചാക്കോച്ചന്റെ നായികയായിരുന്ന ഈ നടിയെ മനസ്സിലായോ?

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress madhubala madhoo family photos

Next Story
ഉടമസ്ഥൻ വരുമോ എന്ന ഭയം വേണ്ട, ജാഗ്രത മതി; ബൈക്ക് പ്രേമികൾക്ക് പിഷാരടിയുടെ ഉപദേശംRamesh Pisharodi, Ramesh Pisharodi photos
The moderation of comments is automated and not cleared manually by malayalam.indianexpress.com