Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

ഞങ്ങള്‍ ഇങ്ങനെയായിരുന്നു! 35 വര്‍ഷം മുന്‍പുള്ള ചിത്രം പങ്കുവച്ച് ലിസി

നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തിനിടയിലാണ് മൂവരും ഒന്നിച്ചതും സൗഹൃദം പങ്കിട്ടതും

മലയാളികളുടെ പ്രിയ നടിമാരാണ് ലിസിയും നാദിയ മൊയ്തുവും. തൊണ്ണൂറുകളില്‍ ഏറെ ആരാധകരുണ്ടായിരുന്ന നായികമാര്‍. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ജോഷി. ഇന്നും ജോഷി സിനിമകള്‍ക്ക് പ്രേക്ഷകര്‍ ഏറെയാണ്. ഇവര്‍ മൂന്ന് പേരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

Read Also: Horoscope Today January 21, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തിനിടയിലാണ് മൂവരും ഒന്നിച്ചതും സൗഹൃദം പങ്കിട്ടതും. 35 വര്‍ഷം മുന്‍പുള്ള ചിത്രവും ഇപ്പോഴത്തെ ചിത്രവും ലിസി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. സംവിധായകൻ ജോഷിയെ വർഷങ്ങൾക്കു ശേഷം നേരിൽ കണ്ടതിന്റെയും നാദിയക്കും ജോഷിക്കുമൊപ്പം വീണ്ടും ഒരു ഫോട്ടോ എടുക്കാനായതിന്റെയും സന്തോഷം ലിസി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പങ്കിടുന്നു. ഇപ്പോൾ എടുത്ത ചിത്രത്തിനൊപ്പം 35 വർഷങ്ങൾക്ക് മുൻപ് ‘ഒന്നിങ്ങു വന്നെങ്കിൽ’ എന്ന സിനിമയുടെ ചിത്രീകരണ വേളയിലെ ഫോട്ടോയും ലിസി പങ്കുവച്ചു. ആ ചിത്രത്തിലും ലിസിയും നാദിയയും ജോഷിയും തൊട്ടടുത്താണ് നിൽക്കുന്നത്.

ജനുവരി 19 ന് തിരുവനന്തപുരം ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു മണിയൻപിള്ള രാജുവിന്റെ മകൻ സച്ചിനും ഐശ്വര്യ പി നായരും തമ്മിലുള്ള വിവാഹം. തുടർന്ന് വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ വെച്ച് നടന്ന വിവാഹസത്കാരത്തിൽ സിനിമാപ്രവർത്തകരായ മഞ്ജു വാര്യർ, ഇന്ദ്രൻസ്, എംജി ശ്രീകുമാർ, ഷാജി കൈലാസ്, ആനി, മേനക, സുരേഷ് ഗോപി, രമേഷ് പിഷാരടി, സായി കുമാർ, ബിന്ദുപണിക്കർ, മിയ, ജയസൂര്യ, കുഞ്ചൻ, മല്ലിക സുകുമാരൻ, ശങ്കർ രാമകൃഷ്ണൻ, മണിക്കുട്ടൻ, ജനാർദ്ദനൻ, ജയഭാരതി, കാർത്തിക, ഗോകുൽ സുരേഷ്, ഗണേഷ് കുമാർ, മുകേഷ് തുടങ്ങിയവരും എത്തിയിരുന്നു.

യുവനടന്മാരിൽ ശ്രദ്ധേയനായ നിരഞ്ജന്റെ സഹോദരനാണ് സച്ചിൻ. ‘ബ്ലാക്ക് ബട്ടർഫ്ളെെസ്’, ‘ബോബി’, ‘ഡ്രാമ’, ‘ഫൈനല്‍സ്’ തുടങ്ങിയ ചിത്രങ്ങളിൽ നിരഞ്ജന്‍ വേഷമിട്ടിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress lissy shares pic with joshy and nadia

Next Story
കുരു പൊട്ടുന്നവര്‍ക്ക് പൊട്ടട്ടെ, വിമര്‍ശകരോട് പോകാന്‍ പറ: സുരേഷ് ഗോപി
The moderation of comments is automated and not cleared manually by malayalam.indianexpress.com