പ്രായം ഒന്നിനുമൊരു തടസ്സമല്ല​, കളരിച്ചുവടുകളുമായി ലിസി; ചിത്രങ്ങൾ

കളരിയുടെ ബാലപാഠങ്ങൾ അഭ്യസിക്കുകയാണ് ലിസി

Lissy Lakshmi, Lissy photos

ചിലര്‍ അങ്ങനെയാണ്. നമ്മുടെ വര്‍ത്തമാനങ്ങളില്‍ ഇല്ലെങ്കിലും മറവിയുടെ പടി കടന്നു പോകാത്തവര്‍. ഇവിടെയൊന്നും ഇല്ലായിരുന്നുവെങ്കിലും ഇവിടെയെവിടെയൊക്കെയോ ഉണ്ടായിരുന്നു എന്ന് തോന്നിപ്പിക്കുന്നവര്‍. അങ്ങനെയുള്ള ഒരാളാണ് മലയാളിക്ക് നടി ലിസി. തിരശീലയ്ക്ക് പിന്നില്‍ പോയിട്ടും ഓര്‍മ്മകള്‍ കൊണ്ട് നമ്മള്‍ തിരിച്ചു വിളിച്ചു കൊണ്ടേയിരിക്കുന്ന ഒരു നടി. സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും മാറിനിൽക്കുമ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കാൻ ലിസി സമയം കണ്ടെത്താറുണ്ട്.  ഇപ്പോഴിതാ, കളരി ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ലിസി.

“മഹത്തായൊരു കലയാണ് കളരി. ചിത്രങ്ങളിൽ നിങ്ങൾ കാണും പോലെ, പ്രായം ഒന്നിനുമൊരു തടസ്സമല്ല. എന്നെ പോലെ നിങ്ങളും വളരെ കുറച്ചുമാത്രമാണ് പഠിച്ചതെങ്കിലും, ശരീരത്തെയും മനസ്സിനെയും സ്വാസ്ഥ്യത്തോടെ ഇരിക്കാൻ സഹായിക്കുന്ന അത്ഭുതകരമായൊരു ഫിറ്റ്നസ് രീതി കൂടിയാണത്. ചുവടുകളുടെയും വടിവിന്റെയും കോമ്പിനേഷനിലുള്ള സ്റ്റെപ്പുകളാണ് കളരിയുടേത്. ചിത്രത്തിൽ എന്റെ കൂടെയുള്ളത് കളരി റാണിയും ലക്ഷ്മൺ ഗുരുജിയും. കുട്ടിയായിരുന്നപ്പോഴോ കൗമാരക്കാലത്തോ കളരി പഠിക്കാൻ കഴിയാതെ പോയതിൽ എനിക്ക് നഷ്ടബോധം തോന്നുന്നു. നമ്മുടെ കുട്ടികൾ സ്കൂളുകളിൽ നിന്നു തന്നെ കളരിയുടെ അടിസ്ഥാനപാഠങ്ങൾ പഠിക്കണമെന്നാണ് എന്റെ അഭിപ്രായം. ആരോഗ്യകരമായ ഗുണങ്ങളും അച്ചടക്കവും പ്രധാനം ചെയ്യുന്നതിനൊപ്പം നമ്മുടെ പെൺമക്കൾക്ക് സ്വയം പ്രതിരോധിക്കാൻ ഉപകരിക്കും,” ലിസി കുറിക്കുന്നു.

Lissy Lakshmi, Lissy photos

കൈനിറയേ അവസരങ്ങളുള്ള കാലത്താണ് ലിസി സിനിമ വിടുന്നത്. സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള വിവാഹശേഷമായിരുന്നു അത്. 1994ല്‍ പുറത്തിറങ്ങിയ സോമനാഥ് സംവിധാനം ചെയ്ത ചാണക്യസൂത്രയിലായിരുന്നു അവസനാമായി വേഷമിട്ടത്. 1990ലായിരുന്നു പ്രിയദര്‍ശനുമായുള്ള വിവാഹം. ഇരുപത്തിനാലു വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് 2016ല്‍ ഇരുവരും തമ്മില്‍ പിരിയുകയും ചെയ്തു. ഡബ്ബിങ് സ്റ്റുഡിയോ തുടങ്ങി സിനിമ വ്യവസായത്തിലേക്കും കടന്നിരിക്കുകയാണ് ലിസി.

Read more: അച്ഛനമ്മമാരുടെ വേർപിരിയൽ വലിയ ഷോക്കായിരുന്നു: കല്യാണി പ്രിയദർശൻ

അടുത്തിടെ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ ലിസിയുടെയും പ്രിയദർശന്റെയും മകൾ കല്യാണിയും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress lissy shares kalari photos

Next Story
അച്ഛനൊപ്പം വെസ്പയിൽ കറങ്ങിനടന്ന കാലം; ഓർമകൾ പങ്കുവച്ച് നടിann augustine, ann augustine childhood photo
The moderation of comments is automated and not cleared manually by malayalam.indianexpress.com