Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

ഇതെല്ലാം ഇനിയെന്ന്?; യാത്രയുടെ ഓർമകളുമായി ലിസി

പഴയ യാത്രയുടെ ഓർമ പങ്കുവയ്ക്കുകയാണ് ലിസി

മലയാളിക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ലിസി. തൊണ്ണൂറുകളിലെ മലയാളസിനിമകളിൽ നിറസാന്നിധ്യമായിരുന്ന ലിസി തിരശീലയ്ക്ക് പിന്നിലേക്ക് മാറിയിട്ട് ഒരുപാട് നാളായി. എന്നാലും മലയാളികളുടെ പ്രിയപ്പെട്ട ലിസിക്ക് ഇന്നും നിരവധി ആരാധകരാണുള്ളത്. സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും മാറിനിൽക്കുമ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കാൻ ലിസി സമയം കണ്ടെത്താറുണ്ട്.  ഇപ്പോഴിതാ, പഴയൊരു യാത്രയുടെ ഓർമ പങ്കുവയ്ക്കുകയാണ് ലിസി.

നേരത്തെ നടത്തിയ ഏതോ യാത്രക്കിടയിൽ എടുത്ത ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ലിസി, “വിസ്മയകരമായ ഒരു കൂട്ടുകെട്ടിന്റെയും മികച്ച ഒരു യാത്രയുടെയും ഓർമകളിൽ! എപ്പോഴാണ് നമുക്കിത് വീണ്ടും ചെയ്യാൻ കഴിയുക?” എന്നു കുറിച്ചു.

ബിഎംഡബ്ള്യ ബൈക്കിനു മുകളിൽ ഒരു ബൈക്ക് യാത്രയിൽ എടുത്ത ഫോട്ടോയാണ് ലിസി പങ്കുവച്ചിരിക്കുന്നത്. കൊറോണയും ലോക്ക്ഡൗണും ജനങ്ങളെ വീടുകൾക്കുളിലേക്ക് തളച്ച സമയത്താണ് ഇനി എന്നാണ് ഇതിനെല്ലാം സാധ്യമാകുക എന്ന് ലിസി ചോദിക്കുന്നത്. ഇപ്പോഴും നിരവധി ആരാധകരുള്ള നടിയുടെ പുതിയ ചിത്രം നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Read Also: ഷോട്ട്ഗണ്ണുമേന്തി ദളപതി; ‘ബീസ്റ്റ്,’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

കൈനിറയേ അവസരങ്ങളുണ്ടായിരുന്ന കാലത്താണ് ലിസി സിനിമ വിടുന്നത്. സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള വിവാഹശേഷമായിരുന്നു അത്. 1994ല്‍ പുറത്തിറങ്ങിയ സോമനാഥ് സംവിധാനം ചെയ്ത ചാണക്യസൂത്രയിലായിരുന്നു അവസനാമായി വേഷമിട്ടത്. 1990ലായിരുന്നു പ്രിയദര്‍ശനുമായുള്ള വിവാഹം. ഇരുപത്തിനാലു വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് 2016ല്‍ ഇരുവരും തമ്മില്‍ പിരിയുകയും ചെയ്തു. ഡബ്ബിങ് സ്റ്റുഡിയോ തുടങ്ങി സിനിമ വ്യവസായത്തിലേക്കും കടന്നിരിക്കുകയാണ് ലിസി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress lissy lakshmi shares new photo instagram post

Next Story
ഷോട്ട്ഗണ്ണുമേന്തി ദളപതി; ‘ബീസ്റ്റ്,’ ഫസ്റ്റ്ലുക്ക് പോസ്റ്റർvijay, beast, beast movie, vijay latest movie, vijay new movie, vijay first look, thalapathy 65, thalapathy 65 first look, vijay 65, thalapathy 65 first look poster, വിജയ്, ദളപതി 65, ബീസ്റ്റ്, ബീസ്റ്റ് വിജയ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com