പ്രിയദർശനുമായുളള വിവാഹ മോചനത്തിനുശേഷം ജീവിതം ആഘോഷിക്കുകയാണ് നടി ലിസി. ഫെയ്സ്ബുക്കിൽ ലിസി പോസ്റ്റ് ചെയ്ത ചിത്രം കണ്ട് മലയാളികൾ അമ്പരന്നിരിക്കുകയാണ്. തന്റെ സുഹൃത്തിന്റെ ഹാർളി ഡേവിഡ്സൺ ബൈക്കിൽ ഇരിക്കുന്നതിന്റെ ചിത്രമാണ് ലിസി ഷെയർ ചെയ്തത്. സ്ത്രീകളുടെ നല്ല സുഹൃത്ത് ഡയമണ്ട് ആണെന്ന് ആരു പറഞ്ഞു എന്നൊരു ചോദ്യവും ലിസി ചോദിച്ചിട്ടുണ്ട്. എന്റെ മുടികളിൽ കാറ്റ് തലോടുന്നു. കണ്ണുകളിൽ മിന്നലടിക്കുന്നു. ഹൃദയം പാട്ട് മൂളുന്നു. മുന്നിൽ അതിരുകളില്ലാത്ത ചക്രവാളം… എന്തൊരു സ്വപ്നം എന്ന കുറിപ്പും ചിത്രത്തിനൊപ്പം ലിസി പങ്കുവച്ചിട്ടുണ്ട്.

24 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് പ്രിയദർശനും ലിസിയും വേർപിരിഞ്ഞത്. ഇതിനു പിന്നാലെ ലിസി സിനിമയിലേക്ക് മടങ്ങിവരുമെന്ന് വാർത്തകൾവന്നെങ്കിലും തൽക്കാലം സിനിമയിലേക്ക് ഇല്ലെന്ന് ലിസി വെളിപ്പെടുത്തി. പക്ഷേ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കാനായിരുന്നു ലിസിയുടെ തീരുമാനം. വിവാഹമോചനത്തിനുപിന്നാലെ അധികം വൈകാതെ ചെന്നൈയിൽ ലിസി ഡബ്ബിങ് സ്റ്റുഡിയോ തുടങ്ങി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ