Latest News

കട്ടപ്പനയിലെ ഹൃതിക് റോഷനിലെ നായിക ലിജോമോൾ വിവാഹിതയായി, ചിത്രങ്ങൾ

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് ലിജോമോൾ അഭിനയരംഗത്തേക്ക് എത്തിയത്

lijomol, actress, ie malayalam

കട്ടപ്പനയിലെ ഹൃതിക് റോഷൻ സിനിമയിലെ നായിക ലിജോമോൾ ജോസ് വിവാഹിതയായി. അരുൺ ആന്റണിയാണ് വരൻ. ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

വിവാഹവേഷത്തിൽ ലിജോമോളെ കാണാൻ അതിസുന്ദരിയായിരുന്നു. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് ലിജോമോൾ അഭിനയരംഗത്തേക്ക് എത്തിയത്. കട്ടപ്പനയിലെ ഹൃതിക് റോഷൻ സിനിമയിലെ നായിക കഥാപാത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. പിന്നീട് ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മലയാളത്തിനു പുറമേ തമിഴ് സിനിമയിലും ലിജോമോൾ അഭിനയിച്ചിട്ടുണ്ട്. സിവപ്പു മഞ്ചള്‍ പച്ചൈ ആയിരുന്നു ആദ്യ തമിഴ് ചിത്രം.

Read More: കാവ്യയുടെ കൈപിടിച്ച് നടന്ന് മഹാലക്ഷ്മി, പിന്നിലായി ദിലീപും; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress lijomol jose got married

Next Story
കാവ്യയുടെ കൈപിടിച്ച് നടന്ന് മഹാലക്ഷ്മി, പിന്നിലായി ദിലീപും; വീഡിയോdileep, kavya, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com