scorecardresearch

അന്നായിരുന്നോ എനിക്ക് പ്രായം കൂടുതൽ? അതിശയത്തോടെ ലെന

തന്റെ ഒരു പഴയ ചിത്രം പങ്കുവയ്ക്കുകയാണ് ലെന

Lena, Lena old and new look

രണ്ടു പതിറ്റാണ്ടിലേറെയായി മലയാളസിനിമയിൽ കരുത്തുറ്റ വേഷങ്ങളിലൂടെ തന്റെയിടം കണ്ടെത്തിയ നായികയാണ് ലെന. ജയരാജിന്റെ ‘സ്നേഹം’ എന്ന ചിത്രത്തിലൂടെ സിനിമകളിൽ അരങ്ങേറ്റം കുറിച്ച ലെന ഇന്ന്, മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്നൊരു അഭിനേത്രി കൂടിയാണ്. കഥാപാത്രം നെഗറ്റീവാണോ പോസിറ്റിവാണോ എന്നൊന്നും നോക്കാതെ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങൾക്ക് തന്റേതായൊരു ടച്ച് നൽകാൻ ലെനയ്ക്ക് സാധിക്കാറുണ്ട്.

തന്റെ പഴയ ഒരു ചിത്രം പങ്കുവയ്ക്കുകയാണ് ലെന ഇപ്പോൾ. “ചെറുപ്പത്തിൽ ആണ് എനിക്ക് കൂടുതൽ പ്രായമെന്നു തോന്നി. ആർക്കെങ്കിലും അങ്ങനെ തോന്നുന്നുണ്ടോ?”​എന്നാണ് ലെന ചോദിക്കുന്നത്.

22 വർഷങ്ങൾക്കിടയിൽ നൂറ്റിപ്പത്തിലേറെ ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചുകഴിഞ്ഞു. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്നു. ‘ട്രാഫിക്’ എന്ന ചിത്രമാണ് ലെനയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായ ചിത്രങ്ങളിലൊന്ന്. പിന്നീട് ‘സ്നേഹ വീട്’, ‘ഈ അടുത്ത കാലത്ത്’, ‘സ്പിരിറ്റ്’, ‘എന്ന് നിന്റെ മൊയ്തീൻ’, ‘അതിരൻ’ തുടങ്ങിയ ചിത്രങ്ങൾ ലെനയുടെ കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

ലെന പ്രധാന വേഷത്തിൽ എത്തുന്ന ‘ആർട്ടിക്കിൾ 21’ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്. ലെനിൻ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു.

സിനിമയ്ക്ക് അപ്പുറം ബിസിനസുകാരി കൂടിയാണ് ലെന ഇന്ന്. ആകൃതി എന്ന സ്ലിമ്മിംഗ് സ്ഥാപനം കൂടി നടത്തുന്നുണ്ട് ലെന ഇന്ന്. തിരക്കേറിയ ജീവിതശൈലി കൊണ്ടും തെറ്റായ ഭക്ഷണസംസ്ക്കാരം കൊണ്ടും ആരോഗ്യവും ഭംഗിയും നഷ്ടപ്പെടുന്ന ശരീരത്തിന്റെ സംരക്ഷണം ഉറപ്പ് വരുത്തുന്ന ട്രീറ്റ്മെന്റുകളാണ് ആകൃതി ഓഫർ ചെയ്യുന്നത്.

Read more: പുതിയ എംജി ഹെക്ടർ സ്വന്തമാക്കി ലെന

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress lena shares old photo instagram

Best of Express