രണ്ടു പതിറ്റാണ്ടിലേറെയായി മലയാളസിനിമയിൽ കരുത്തുറ്റ വേഷങ്ങളിലൂടെ തന്റെതായ ഇടം കണ്ടെത്തിയ നായികയാണ് ലെന. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ലെന തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ലെനയുടെ പുതിയ സെൽഫികളാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രിയ നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. “ഒരു കാരണവുമില്ലാതെ സന്തോഷവതിയായിരിക്കുക എന്നത് ഒരു മഹാശക്തിയാണ്,” എന്ന അടികുറിപ്പോടെയാണ് വ്യത്യസ്ഥ സെൽഫികൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങളിൽ വളരെ സന്തോഷവതിയായാണ് ലെനയെ കാണാനാവുക.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ലെന തന്റെ പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
Also Read: ഇതൊരു തുടക്കം മാത്രം; സുധീഷിന്റെ പുരസ്‌കാര നേട്ടത്തിൽ കുഞ്ചാക്കോ ബോബൻ
മലയാളത്തിലെ ചുരുക്കം ബോൾഡ് നായികമാരിൽ മുൻ പന്തിയിൽ നിൽക്കുന്ന നടിയാണ് ലെന. ‘സ്നേഹം’ എന്ന ജയരാജ് ചിത്രത്തിലൂടെ എത്തിയ ലെന ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. ഏത് പ്രായത്തിലുള്ള വേഷവും വളരെ തന്മയത്വത്തോടെ അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ കഴിയുന്ന അത്യപൂര്‍വ്വം മലയാളി നടിമാരിൽ ഒരാൾ കൂടിയാണ് ലെന.