കൊടി വീരൻ എന്ന ചിത്രത്തിനുവേണ്ടി നടി ഷംന കാസിം മൊട്ടയടിച്ചതുകണ്ട് എല്ലാവരും അതിശയപ്പെട്ടിരുന്നു. അടുത്തിടെ പ്രേമത്തിലെ ചുരുണ്ട മുടിക്കാരി മേരിയായി മലയാള സിനിമയിലേക്കെത്തിയ അനുപമ പരമേശ്വരനും മുടി മുറിച്ച് പുതിയ ലുക്കിലെത്തിയിരുന്നു. ബോയ്‌കട്ട് ലുക്കിൽ വട്ട കണ്ണട വച്ച അനുപമയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയയിൽവൈറലായിരുന്നു. അപർണ ഗോപിനാഥ്, പാർവതി എന്നീ നടികൾ ബോയ്‌കട്ട് ലുക്ക് പരീക്ഷിച്ചിട്ടുണ്ട്. ഇവർക്കുപിന്നാലെയാണ് അനുപമയും ബോയ്‌കട്ട് ലുക്ക് സ്വീകരിച്ചത്.

ഇപ്പോഴിതാ നടി ലെനയും മുടി മുറിച്ച് പുതിയ ലുക്കിലെത്തിയിരിക്കുന്നു. ബോയ്കട്ട് ലുക്കിലാണ് ലെനയുടെ വരവ്. മുടി മുറിക്കാൻ ലെനയ്ക്ക് പ്രചോദനമായത് എന്താണെന്ന് വ്യക്തമല്ല. പുതിയ ചിത്രത്തിലെ കഥാപാത്രത്തിനുവേണ്ടിയാണോ ലെന മുടി മുറിച്ചതെന്നും വ്യക്തമല്ല.

സീരിയലിലൂടെ സിനിമയിലേക്കത്തിയ നടിയാണ് ലെന. സഹനടിയായി മലയാള സിനിമയിൽ തിളങ്ങിയ ലെനയ്ക്ക് ഇപ്പോൾ കൈനിറയെ സിനിമകളാണ്. പൃഥ്വിരാജ് നായകനായ വിമാനം ആണ് ലെനയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ