വ്യത്യസ്‌തമായ വേഷത്തിലൂടെയും അഭിനയ മികവിലൂടെയും നമ്മെ ഞെട്ടിച്ച അഭിനേത്രിയാണ് ലെന. എന്നാലിപ്പോൾ ലെന വീണ്ടും ഞെട്ടിക്കുന്നത് ഒരു വിഡിയോയിലൂടെയാണ്. ലെനാസ് മാഗസീൻ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ലെന ഗ്ളാസ് തിന്നുന്ന ഒരു വിഡോയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

ദി ആർട്ട് ഓഫ് ഈറ്റിങ് ഗ്ലാസ് എന്ന് പറഞ്ഞാണ് വിഡിയോയിൽ ലെന ഗ്ളാസ് തിന്ന് തുടങ്ങുന്നത്. യാതൊരു കൂസലമില്ലാതെ ചില്ല് കഷ്‌ണം ചവയ്‌ക്കുന്ന ലെനയെയാണ് പിന്നീട് കാണുന്നത്. രസകരമായ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വന്ന് കൊണ്ടിരിക്കുന്നത്. വേണ്ടയെന്നും, വിശന്നിട്ട് കഴിക്കുകയാണെന്നും തുടങ്ങി നീണ്ടു പോവുന്നതാണ് കമന്റുകൾ. വിഡിയോ എന്തായാലും ഇതിനോടകം വൈറലായി കഴിഞ്ഞു.

A post shared by Lena (@lenasmagazine) on

ഹണി ബി റ്റുവാണ് ലെനയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജ് നായകനായെത്തുന്ന ആദം ജോൺ എന്ന ചിത്രത്തിലാണ് ഇപ്പോൾ ലെന അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ രാവുകളാണ് പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ